Latest News

എന്റെ ലോകം, കരുത്ത്; മകന്റെ ജന്മദിനം ആഘോഷമാക്കി നവ്യ, ചിത്രങ്ങൾ

പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും നവ്യ ഷെയർ ചെയ്തിട്ടുണ്ട്

Navya Nair, നവ്യ നായർ, Navya Nair Son, Navya Nair Son Sai Krishna

മലയാളികളുടെ പ്രിയതാരമാണ് നവ്യ നായർ. മകൻ സായുടെ ജന്മദിനത്തിൽ താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “എന്റെ ലോകം, എന്റെ കരുത്ത്… ജന്മദിനാശംസകൾ മൈ ബോയ്. മമ്മ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.ഐ ലവ് യൂ മൈ ജാൻ. എന്റെ ക്രിഷിന് സന്തോഷജന്മദിനം,” മകന് ജന്മദിനാശംസകൾ നേർന്ന് നവ്യ കുറിക്കുന്നതിങ്ങനെ.

നവ്യയുടെയും സന്തോഷ് മേനോന്റെയും ഏക മകനാണ് സായി കൃഷ്ണ. സായിയുടെ പതിനൊന്നാം ജന്മദിനമാണ് ഇന്ന്.

Read more: ‘കൂപ്പർ കൺട്രിമാൻ, ദൈവത്തിന്റെ അനുഗ്രഹം;’ പുതിയ കാർ സ്വന്തമാക്കി നവ്യ- ചിത്രങ്ങൾ

അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.

Read More: അവൾ പാടുന്നതും നമ്മളെ പോലെ നടക്കുന്നതും ഞാൻ സ്വപ്നം കാണുകയാണ്; സൗമ്യയ്ക്ക് വേണ്ടി പ്രാർത്ഥനകളുമായി നവ്യ

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.

‘ഒരുത്തി’യിലെ പ്രകടനത്തിന് നവ്യയ്ക്ക് ജെ.സി.ഡാനിയേൽ ഫൗണ്ടേഷന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navya nair wishes to son sai krishnas birthday

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com