മക്കൾ ഒരുക്കുന്ന സർപ്രൈസ് അമ്മമാർക്ക് എപ്പോഴും സ്പെഷലാണ്. മകൻ സായി തനിക്കായി മദേഴ്സ് ഡേയിൽ ഒരുക്കിയ സർപ്രൈസ് പങ്കുവയ്ക്കുകയാണ് നടി നവ്യ നായർ. അമ്മേ, ഓടി വാ എന്ന് കതകിൽ മുട്ടി വിളിക്കുന്ന മകന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ നവ്യ കണ്ടത് മകൻ തനിക്കായി ഒരുക്കിയ സർപ്രൈസ് വിരുന്ന്. ‘എന്റെ ജാൻ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു, നിന്നെ എന്റെ ജീവിതത്തിൽ ലഭിച്ചത് അനുഗ്രഹമാണ്,’ എന്നാണ് നവ്യ കുറിക്കുന്നത്.
മദേഴ്സ് ഡേ പോലെ ആൺകുട്ടികൾക്കായി ഒരു ദിവസമില്ലാത്തതിന് ദൈവത്തിന് നന്ദിയെന്നും നവ്യ കുറിക്കുന്നു. ഇത്തരം സർപ്രൈസുകൾ അവൻ തിരിച്ചും പ്രതീക്ഷിക്കുമല്ലോ, ഇത്തരത്തിലുള്ള ദിവസങ്ങൾ ഓർത്തുവയ്ക്കുന്നതിൽ താൻ വളരെ പിറകിലാണെന്നും നവ്യ പറയുന്നു.
2010ലാണ് നവ്യയും സന്തോഷ് മേനോനും വിവാഹിതരാവുന്നത്. സായി കൃഷ്ണ ഏക മകനാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നവ്യ ഇടയ്ക്ക് തന്റെ വിശേഷങ്ങളും മകന്റെ വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്
അടുത്തിടെ താരത്തിന്റേതായി സിനിമകൾ ഒന്നും റിലീസ് ചെയ്തില്ലെങ്കിലും മലയാളികൾ മറക്കാത്തൊരു താരമാണ് നവ്യ നായർ. ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി മാറിയിരുന്നു. നീണ്ടൊരു ഇടവേളയ്ക്കു ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.
. Read more: ബെറ്റിൽ തോറ്റ് നവ്യ; ചിരിയുണർത്തുന്ന വീഡിയോ പങ്കുവച്ച് താരം