Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

അമ്മേ ഓടി വാ; നവ്യക്ക് സായ് നൽകിയ സർപ്രൈസ്

മകൻ തനിക്കായി ഒരുക്കിയ സർപ്രൈസിന്റെ വിശേഷങ്ങളുമായി നവ്യ

avya Nair, നവ്യ നായർ, Navya Nair photos, Navya Nair munnar photos, munnar resorts, munnar tourism, Navya Nair latest photos, Navya Nair son, Navya Nair family photos, Actor Navya, Navya nair son, നടി നവ്യ നായർ, Navya Nair Birthday, നവ്യ നായരുടെ ജന്മദിനം, iemalayalam, ഐഇ മലയാളം, indian express malayalam

മക്കൾ ഒരുക്കുന്ന സർപ്രൈസ് അമ്മമാർക്ക് എപ്പോഴും സ്പെഷലാണ്. മകൻ സായി തനിക്കായി മദേഴ്സ് ഡേയിൽ ഒരുക്കിയ സർപ്രൈസ് പങ്കുവയ്ക്കുകയാണ് നടി നവ്യ നായർ. അമ്മേ, ഓടി വാ എന്ന് കതകിൽ മുട്ടി വിളിക്കുന്ന മകന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ നവ്യ കണ്ടത് മകൻ തനിക്കായി ഒരുക്കിയ സർപ്രൈസ് വിരുന്ന്. ‘എന്റെ ജാൻ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു, നിന്നെ എന്റെ ജീവിതത്തിൽ ലഭിച്ചത് അനുഗ്രഹമാണ്,’ എന്നാണ് നവ്യ കുറിക്കുന്നത്.

മദേഴ്സ് ഡേ പോലെ​ ആൺകുട്ടികൾക്കായി ഒരു ദിവസമില്ലാത്തതിന് ദൈവത്തിന് നന്ദിയെന്നും നവ്യ കുറിക്കുന്നു. ഇത്തരം സർപ്രൈസുകൾ അവൻ തിരിച്ചും പ്രതീക്ഷിക്കുമല്ലോ, ഇത്തരത്തിലുള്ള ദിവസങ്ങൾ ഓർത്തുവയ്ക്കുന്നതിൽ താൻ വളരെ പിറകിലാണെന്നും നവ്യ പറയുന്നു.

2010ലാണ് നവ്യയും സന്തോഷ് മേനോനും വിവാഹിതരാവുന്നത്. സായി കൃഷ്ണ ഏക മകനാണ്. സോഷ്യൽ മീഡിയയിൽ ഏറെ  സജീവമായ നവ്യ ഇടയ്ക്ക് തന്റെ വിശേഷങ്ങളും മകന്റെ വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്

അടുത്തിടെ താരത്തിന്റേതായി സിനിമകൾ ഒന്നും റിലീസ് ചെയ്തില്ലെങ്കിലും മലയാളികൾ മറക്കാത്തൊരു താരമാണ് നവ്യ നായർ. ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി മാറിയിരുന്നു. നീണ്ടൊരു ഇടവേളയ്ക്കു ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.

. Read more: ബെറ്റിൽ തോറ്റ് നവ്യ; ചിരിയുണർത്തുന്ന വീഡിയോ പങ്കുവച്ച് താരം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navya nair son sai krishna mothers day surprise

Next Story
മാർക്കറ്റിൽ മാസ്കില്ലാതെ അനുശ്രീ; ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് ആരാധകർAnusree, Anusree photos, Anusree video, Anusree latest news, അനുശ്രീ, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com