സോഷ്യൽ മീഡിയയ്ക്ക് ഇത് ട്രെൻഡുകളുടെയും ചലഞ്ചുകളുടെയും കാലമാണ്. സാരി ചലഞ്ച്, ചന്ദനമണി സോങ്ങ് ചലഞ്ച്, ഡാൽഗോണ കോഫി, ചക്കകുരു ഷേക്ക് എന്നു തുടങ്ങി ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എവിടെ നോക്കിയാലും ചലഞ്ചുകളാണ്. കൂട്ടത്തിൽ ഭക്ഷണപ്രേമികളുടെ ഹൃദയം കവർന്ന താരങ്ങളാണ് ഡാൽഗോണ കോഫിയും ചക്കകുരു ഷേക്കും. ഉണ്ടാക്കി നോക്കിയവരെല്ലാം ട്രൈ ചെയ്തു നോക്കാമോ എന്ന് സുഹൃത്തുക്കളെ ചലഞ്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. ഡാൽഗോണ കോഫിയ്ക്ക് പിറകെ ചക്കക്കുരു ഷേക്കും വിജകരമായി വീട്ടിലുണ്ടാക്കിയ വിശേഷം പങ്കിടുകയാണ് നടി നവ്യ നായർ.
Read more: അങ്ങനെ ഞങ്ങളുമുണ്ടാക്കി ഡാൽഗോണ കോഫി: നവ്യ നായർ
നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.