വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന താരമാണ് നവ്യ നായർ. മലയാള സിനിമാ ആരാധകർക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി മാറിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ തന്റെ കുടുംബ വിശേഷങ്ങളും പുതിയ ഫൊട്ടോകളുമൊക്കെ ആരാധകർക്കായി നവ്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൻ സായിയോടൊപ്പമുള്ള പുതിയ ചിത്രങ്ങളാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രമാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇടക്ക് മകനോടൊപ്പമുള്ള ചിത്രങ്ങൾ നവ്യ ആരാധകരുമായി പങ്കുവക്കാറുണ്ട്.
2010ലാണ് നവ്യയും സന്തോഷ് മേനോനും വിവാഹിതരാവുന്നത്. സായി കൃഷ്ണ ഏക മകനാണ്. നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.
വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.
Also read: മുപ്പത്തിമൂന്നു വർഷത്തെ സന്തോഷം; സുഹാസിനിയുടെ വിവാഹവാർഷിക വിശേഷങ്ങൾ