Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

മകനെ ഞാനുണ്ടരികത്തൊരു കാവൽ മാലാഖയായ്…. സായിയെ ഓമനിച്ച് നവ്യ

മകന് ജന്മദിന സമ്മാനമായി ആപ്പിൾ വാച്ച് സീരീസ് 6 ആണ് നൽകിയത്. സർപ്രൈസ് തുറന്നു നോക്കുന്ന സായിയുടെ വീഡിയോയും നവ്യ പങ്കുവച്ചിരുന്നു

Navya Nair, നവ്യ നായർ, Navya Nair Son, Navya Nair Son Sai Krishna, iemalayalam, ഐഇ മലയാളം

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയതാരം നവ്യ നായരുടെ മകൻ സായി കൃഷ്ണയുടെ ജന്മദിനം. പിറന്നാൾ ദിവസം മകനേയും കൂട്ടി നവ്യയും ഭർത്താവ് സന്തോഷ് മേനോനും ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും നവ്യ പങ്കുവച്ചിരുന്നു. അതിനു ശേഷം അബാദിൽ വച്ച് നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ നവ്യ പങ്കുവയ്ക്കുന്നത്.

Bday celebrations .. @abad.turtle.beach @abad.hotels And i shud say my heartfelt thanx to all at abad turtle who…

Posted by Navya Nair. on Wednesday, 25 November 2020

മകന് ജന്മദിന സമ്മാനമായി ആപ്പിൾ വാച്ച് സീരീസ് 6 ആണ് നൽകിയത്. സർപ്രൈസ് തുറന്നു നോക്കുന്ന സായിയുടെ വീഡിയോയും നവ്യ പങ്കുവച്ചിരുന്നു.

My boys’ day … happy bday my love … love u to the moon and back …

Posted by Navya Nair. on Saturday, 21 November 2020

അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.

Read More: എന്റെ കുഞ്ഞിന്റെ ദിവസമാണിന്ന്; മകന് ജന്മദിനാശംസകൾ നേർന്ന് നവ്യ നായർ

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navya nair shares sons birthday celebration photos

Next Story
ഞങ്ങളുടെ മാലാഖക്കുഞ്ഞ്; അച്ഛനായ സന്തോഷം പങ്കുവച്ച് അർജുൻ അശോകൻArjun Ashokan, Arjun Ashokan daughter, Arjun Ashokan Wedding anniversary, Arjun Ashokan photos, Arjun Ashokan family photos, Arjun Ashokan wife photos, Wedding Photos, Harisree Ashokan son, indian express malayalam, Ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com