scorecardresearch
Latest News

‘മന്മയി’ കൊള്ളാമെന്നു ആരാധകര്‍, ചിത്രങ്ങളുമായി നവ്യ

കൃഷ്ണന്റെ സ്‌നേഹിതയായ രാധയായാണ് നവ്യ ആരാധകര്‍ക്കു മുന്നിലെത്തിയിരിക്കുന്നത്

‘മന്മയി’ കൊള്ളാമെന്നു ആരാധകര്‍, ചിത്രങ്ങളുമായി നവ്യ

നവ്യയെന്നോർക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന കഥാപാത്രങ്ങളിലൊന്നാണ് ഗുരുവായൂരപ്പന്റെ കടുത്ത ആരാധികയായ നന്ദനത്തിലെ ബാലാമണി. ജീവിതത്തിലും ഒരു കൃഷ്ണഭക്തയാണ് നവ്യ. തിരക്കുകൾക്കിടയിൽ ഇടയ്ക്കിടെ ഗുരുവായൂരിലെത്തി ക്ഷേത്രദർശനം നടത്താൻ നവ്യ സമയം കണ്ടെത്താറുണ്ട്.കഴിഞ്ഞ ദിവസം ഗുരുവായൂരിലെത്തിയ ചിത്രങ്ങള്‍ നവ്യ പങ്കുവച്ചിരുന്നു.

കൃഷ്ണന്റെ സ്‌നേഹിയതയായ രാധയായാണ് നവ്യ ഇപ്പോള്‍ ആരാധകര്‍ക്കു മുന്‍പിലെത്തിയിരിക്കുന്നത്. ‘മന്മയി’ എന്ന പേരു നല്‍തിയിരിക്കുന്ന ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് നവ്യ ഷെയര്‍ ചെയ്തിരിക്കുന്നത്. രാധയുടെ മറ്റൊരു പേരാണ് മന്മയി എന്നതും നവ്യ അടിക്കുറിപ്പില്‍ പറയുന്നുണ്ട്. ആരാധകര്‍ എന്തായാലും നവ്യയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളിൽ ഒന്നാണ് ‘നന്ദന’ത്തിലെ ബാലാമണി. നവ്യ നായരുടെ അഭിനയജീവിതത്തിലും ഇത്രയും ജനപ്രീതി നേടിയ മറ്റൊരു കഥാപാത്രമുണ്ടോ എന്ന് സംശയമാണ്. സ്വപ്നവും മിത്തും ഇടകലരുന്ന ചിത്രം കൃഷ്ണഭക്തയായ പെൺകുട്ടിയുടെ കഥയാണ് പറഞ്ഞത്.

വിവാഹത്തിനുശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നവ്യ. 2010ൽ വിവാഹിത ആയ ശേഷം 2012ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ ത്തിന്റെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക്. സിനിമയിൽ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമായിരുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Navya nair shares photoshoot on radha theme goes viral