/indian-express-malayalam/media/media_files/uploads/2020/11/navya.jpg)
നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ അഭിനയിക്കുന്ന ചിത്രമാണ് ഒരുത്തീ. ചിത്രത്തിന്റെ വിശേഷങ്ങളും ഫൊട്ടോകളുമെല്ലാം ഇടയ്ക്കിടെ നവ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കുറി നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത് റിമ കല്ലിങ്കലിനും രമ്യ നമ്പീശനും സുഹൃത്ത് ഷബ്നയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ്. ഒരുത്തീ സിനിമയുടെ ഭാഗമായി ലാൽ മീഡിയയിൽ എത്തിയപ്പോഴാണ് നവ്യയ്ക്ക് സുഹൃത്തുക്കളെ കാണാനായത്.
Read More: അനിയന്റെ കല്യാണത്തിന് ചേച്ചി തിളങ്ങാതെ പറ്റില്ലല്ലോ; ചിത്രങ്ങളുമായി നവ്യ നായർ
ഏറെ അപ്രതീക്ഷിതമായിരുന്നു ഈ കൂടിക്കാഴ്ച എന്നും ഇതിൽപ്പരം സന്തോഷം എന്താണെന്നുമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് നവ്യ കുറിച്ചിരിക്കുന്നത്.
View this post on InstagramA post shared by Navya Nair (@navyanair143) on
വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരുത്തീ. വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Read More: സഹോദരന്റെ കല്യാണവേദിയിൽ താരമായി നവ്യ, ചിത്രങ്ങൾ
ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ഒരുത്തീയുടെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.