scorecardresearch
Latest News

വിജയദശമി ദിനത്തില്‍ പുതിയ സംരംഭത്തിനു തുടക്കം കുറിച്ച് നവ്യ; ചിത്രങ്ങള്‍

തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നവ്യ തന്നെയാണ് വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

Navya Nair, Dance, Photo

അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല നര്‍ത്തകിയായും തിളങ്ങുന്ന താരമാണ് നവ്യ നായര്‍. ഒരിടവേളയ്ക്കു ശേഷമാണ് നവ്യ ‘ഒരുത്തീ’ എന്ന വി.കെ പ്രകാശ് ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്കു തിരിച്ചെത്തുന്നത്. നൃത്തതിലും സജീവമാവുകയാണ് നവ്യ ഇപ്പോള്‍. തിരുവനന്തപുരത്തു നടന്ന ഓണാഘോഷ പരിപാടിയില്‍ നവ്യ ചെയ്ത നൃത്തം ഏറെ ശ്രദ്ധ നേടിയിരുന്നു.

നവ്യ സ്വന്തമായി ഡാന്‍സ് സ്‌ക്കൂള്‍ തുടങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിദ്യാരംഭ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നവ്യ തന്നെയാണ് വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

‘മാതങ്കി എന്ന നൃത്ത വിദ്യാലായം ഞാന്‍ ആരംഭിക്കുകയാണ്. തിരഞ്ഞെടുത്ത കുട്ടികള്‍ക്കാണ് ഇപ്പോള്‍ അവസരം നല്‍കിയിരിക്കുന്നത്. എന്റെ ഗുരുവായ മനു മാസ്റ്ററാണ് ഇങ്ങനെയൊരു ആശയം എന്നോടു പറയുന്നത്’ നവ്യ പറഞ്ഞു. കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് കുറച്ചു വിദ്യാര്‍ത്ഥികളെ മാത്രം തിരഞ്ഞെടുത്തതെന്നു നവ്യ പറയുന്നുണ്ട്.

മാതങ്കി എന്നു പേരു നല്‍കിയിരിക്കുന്ന വിദ്യാലയം കൊച്ചി കാക്കനാടാണ് സ്ഥിതി ചെയ്യുന്നത്. അനവധി ആരാധകര്‍ നവ്യയ്ക്കു ആശംസകളുമായി എത്തിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Navya nair shares photos of her dance school mathangi on viyayadasami