കലോത്സവ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ നിരവധി അഭിനേതാക്കൾ നമുക്കുണ്ട്. മഞ്ജുവാര്യർ, ദിവ്യ ഉണ്ണി, നവ്യ നായർ, അമ്പിളി ദേവി, ദേവി ചന്ദന തുടങ്ങി നിരവധി പ്രതിഭകൾ. ആലപ്പുഴ ജില്ലാ കലോത്സവത്തിൽ കലാതിലകമായ പഴയൊരു ഓർമ പങ്കുവയ്ക്കുകയാണ് നവ്യ ഇപ്പോൾ.
കലാതിലകമായ സമയത്ത് മാതൃഭൂമിയിൽ വന്ന വാർത്തയാണ് നവ്യ ഷെയർ ചെയ്തത്. വി ധന്യ, കലാതിലകം ഹൈസ്കൂൾ വിഭാഗം, ബിബി ഹൈസ്കൂൾ നങ്ങ്യാർകുളങ്ങര എന്ന പേരിനൊപ്പം ചിരിയോടെ നിൽക്കുന്ന നവ്യയേയും ചിത്രത്തിൽ കാണാം. നങ്ങ്യാർകുളങ്ങര ബഥനി ബാലികമഠം ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു നവ്യ അന്ന്.
ചിത്രത്തിനു താഴെ ആരാധകരുടെ കൗതുകത്തോടെയുള്ള അന്വേഷണവുമുണ്ട്. ഒപ്പം കലാപ്രതിഭയായ ആ ഗോപീകൃഷ്ണനൊക്കെ എവിടെയാണാവോ? എന്നാണ് ആരാധകർ തിരക്കുന്നത്.