സാരിയിൽ മനോഹരിയായി നവ്യ നായർ, ചിത്രങ്ങൾ

ഇൻസ്റ്റഗ്രാമിൽ തന്റെ കുടുംബ വിശേഷങ്ങളും പുതിയ ഫൊട്ടോകളുമൊക്കെ ആരാധകർക്കായി നവ്യ പങ്കുവയ്ക്കാറുണ്ട്

navya nairv, ie malayalam

വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നവ്യ നായർ സജീവമാണ്. ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി മാറിയിരുന്നു.

ഇൻസ്റ്റഗ്രാമിൽ തന്റെ കുടുംബ വിശേഷങ്ങളും പുതിയ ഫൊട്ടോകളുമൊക്കെ ആരാധകർക്കായി നവ്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സാരിയിലുളള തന്റെ പുത്തൻ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നവ്യ. സാരിയിൽ നവ്യയെ കാണാൻ വളരെ മനോഹരിയായിട്ടുണ്ട്.

സാരിയിലുളള തന്റെ ചിത്രങ്ങൾ ഇടയ്ക്കിടെ നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ്, മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navya nair shares her latest saree photos instagram500175

Next Story
റിസ്ക്ക്, അത് എടുക്കാനുള്ളതാണ്; കിടിലൻ ബിജിഎമ്മിനൊപ്പം പക്രുവിന്റെ റെയിൻ വാക്ക്Guinnes Pakru, ഗിന്നസ് പക്രു, Pakru, പക്രു, Guinnes Pakru videos, Guinnes Pakru photos, Aajayakumar, അജയകുമാർ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com