Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

മലയാളികളുടെ പ്രിയനായികയാണ് ഈ കുട്ടിക്കുറുമ്പി

നിരവധി നായിക കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരം ഇപ്പോൾ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്

Navya Nair, നവ്യ നായർ, Navya Nair Son, Navya Nair Son Sai Krishna, iemalayalam, ഐഇ മലയാളം

താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ എന്നും ആരാധകർക്ക് കൗതുകമാണ്. പോയകാലത്തെ ഓർമപ്പെടുത്തുന്ന ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാൻ താരങ്ങളും മടിക്കാറില്ല. ഇക്കുറി നടി നവ്യനായരാണ് തന്റെ കുട്ടിക്കാലചിത്രം ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

തന്റെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളും സന്തോഷങ്ങളും എല്ലാം നവ്യ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു മകൻ സായി കൃഷ്ണയുടെ ജന്മദിനം. മകന്റെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങളും നവ്യ പങ്കുവച്ചിരുന്നു.

Read More: മകനെ ഞാനുണ്ടരികത്തൊരു കാവൽ മാലാഖയായ്…. സായിയെ ഓമനിച്ച് നവ്യ

അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navya nair shares her childhood photo

Next Story
ആരാധനയുടെ പിറന്നാൾ കേക്കിന്റെ വിശേഷങ്ങൾGeetu Mohandas, ഗീതു മോഹൻദാസ്, daughter Aradhana, ഗീതു മോഹൻദാസിന്റെ മകൾ ആരാധന, Rajiv Ravi, രാജീവ് രവി, Video, വീഡിയോ, Caption, തലക്കെട്ട്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express