Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

എന്നെ കണ്ട അവനും അവനെ കണ്ട ഞാനും; ഓസ്ട്രേലിയൻ ഓർമകൾ​ പങ്കു വച്ച് നവ്യ

കറക്കപ്രിയയായ നവ്യക്ക് ലോക്ക്ഡൌൺ കാലം വൻ പണിയാണ് കൊടുത്തത്

Navya Nair, നവ്യ നായർ, Australian trip, ഓസ്ട്രേലിയൻ ഓർമകൾ​, iemalayalam, ഐഇ മലയാളം

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് നടി നവ്യ നായർ. ലോക്ക്ഡൌൺ കാലത്ത് നവ്യ ഏറ്റവുമധികം മിസ് ചെയ്ത കാര്യങ്ങളിൽ ഒന്നും യാത്രയായിരുന്നു. തന്റെ സന്തോഷങ്ങളും ജീവിതത്തിലെ രസകരമായ നിമിഷങ്ങളുമെല്ലാം നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു പഴയ ഓസ്ട്രേലിയൻ യാത്രയുടെ ചിത്രമാണ് ഇപ്പോൾ നവ്യ പങ്കുവച്ചിരിക്കുന്നത്.

ഓസ്ട്രേലിയയിൽ പോയി ഒരു കങ്കാരുവിനോട് മിണ്ടിപ്പറയുകയാണ് താരം. കൌതുകത്തോടെയാണ് ഇരുവരും പരസ്പരം നോക്കുന്തന്.

“എന്നെ കണ്ട അവനും അവനെകണ്ട ഞാനും :”എവിടെ ആയിരുന്നു ഇത്രയും കാലം ” എന്ന് പറഞ്ഞുകൊണ്ടാണ് നവ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

കറക്കപ്രിയയായ നവ്യക്ക് ലോക്ക്ഡൌൺ കാലം വൻ പണിയാണ് കൊടുത്തത്. ഒരുത്തിയുടെ ലൊക്കേഷനിൽ നിന്നും ഒരു വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെത്തിയ നവ്യ പിന്നീട് പുറത്തിറങ്ങാൻ പറ്റാതെ വീട്ടിൽ കുടുങ്ങിപ്പോയ കഥ നേരത്തെ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പങ്കുവച്ചിരുന്നു. ഏറെ ഉത്കണ്ഠകള്‍ ഉള്ള തനിക്ക് ഒന്നിരിക്കാനും ചിന്തിക്കാനുമുള്ള സമയമാണ് ലോക്ക്ഡൗണ്‍ തന്നത്. അഭിനയത്തില്‍ ആ സ്വഭാവം സഹായകരമാണെങ്കിലും, ജീവിതത്തില്‍ ബുദ്ധിമുട്ടിക്കാറുണ്ടെന്ന് നവ്യ പറഞ്ഞിരുന്നു.

“ചെറിയ കാര്യങ്ങള്‍ പോലും എന്നെ വല്ലാതെ ബാധിക്കും. അത് അനാവശ്യമാണെന്നും, ഒന്ന് നിന്ന് പതിയെ തുടങ്ങിയാല്‍ മതിയെന്നുമുള്ള വലിയൊരു പാഠമാണ് ലോക്ക്ഡൗണ്‍ തന്നത്. ചില കാര്യങ്ങള്‍ കുറച്ച് കഴിഞ്ഞ് ചെയ്താലും ഒന്നും സംഭവിക്കില്ല. എന്‌റെ ഈഗോയെ ബാധിക്കുന്ന ഒന്നിനോടും ക്ഷമയോടെ പ്രതികരിക്കാന്‍ എനിക്ക് സാധിക്കാറില്ല. ഉദാഹരണത്തിന് നമ്മള്‍ ഭക്ഷണം കഴിക്കാന്‍ റെസ്‌റ്റോറന്‌റില്‍ പോയി. കുറേ നേരമായിട്ടും ഭക്ഷണം വരുന്നില്ല. വെയിറ്ററോട് നമ്മള്‍ ദേഷ്യപ്പെടും. കാരണം നമുക്കുറപ്പുണ്ട് അയാള്‍ തിരിച്ചൊന്നും പറയില്ല എന്ന്. മക്കളെ തല്ലുമ്പോള്‍ നമുക്കുറപ്പുണ്ട് അവര്‍ തിരിച്ച് തല്ലില്ല എന്ന്. എന്തൊരു അഹങ്കാരമാണത്. ഈ സമയം സ്വയം ചോദ്യം ചെയ്യാനുള്ള അവസരമാണ്. ഒന്നും ചെയ്യാനാകാതെ സ്റ്റക്കാണ്. നമ്മള്‍ ഒന്നുമല്ല എന്ന തിരിച്ചറിവ് വലുതാണ്. പൈസയും പവറുമെല്ലാം നിസ്സഹായമാകുന്ന അവസ്ഥ. എന്‌റെ ആങ്‌സൈറ്റി നിയന്ത്രിക്കാന്‍ ലോക്ക്ഡൗണ്‍ സഹായിച്ചു. ഒരു ലോക്ക്ഡൗണ്‍ വന്നാല്‍ തീരാവുന്നതേയുള്ളൂ. എല്ലാം നമുക്ക് തരണം ചെയ്യാന്‍ പറ്റും. ഈ തിരിച്ചറിവ് ലോക്ക്ഡൗണ്‍ കഴിഞ്ഞ് എത്രനാള്‍ ഉണ്ടാകും എന്നറിയില്ല. മറ്റ് ശീലങ്ങള്‍ പൊടി തട്ടിയെടുക്കുന്നതിനെക്കാള്‍ കൂടുതല്‍ വ്യക്തിപരമായ വളര്‍ച്ചയ്ക്കും, കുറേക്കൂടി മെച്ചപ്പെട്ട മനുഷ്യനാകാനുള്ള ശ്രമത്തിനുമാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. മറ്റ് ശീലങ്ങളുണ്ടാക്കാനും വേണ്ടെന്ന് വയ്ക്കാനും എളുപ്പമാണ്. കുറേ നാളായി എന്‌റെ സമയം എനിക്ക് കിട്ടാറില്ലായിരുന്നു. ഇപ്പോള്‍ അതുണ്ട്. ചിന്തിക്കാനുള്ള സമയം തന്നെയാണ് ഏറ്റവും വിലപ്പെട്ടത്,” എന്നായിരുന്നു നവ്യ പറഞ്ഞത്.

Read More: ‘തിങ്കളാഴ്ച തിരിച്ചു പോകാമെന്ന് കരുതി വന്നതാ ഞാൻ; ദേ ഇവിടെ കുടുങ്ങി’

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navya nair shares her australian trip photos

Next Story
ദാവണി ചുറ്റിയ സുന്ദരി; കിടിലൻ ചിത്രങ്ങളുമായി ഹണി റോസ്honey rose, honey rose photos, honey rose glamour photos, honey rose viral photos, honey rose movies, honey rose age, ഹണി റോസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com