scorecardresearch
Latest News

ബെറ്റിൽ തോറ്റ് നവ്യ; ചിരിയുണർത്തുന്ന വീഡിയോ പങ്കുവച്ച് താരം

‘എന്താണ് സംസാരിക്കേണ്ടത്’ എന്ന് നവ്യ ചോദിക്കുമ്പോൾ അത് മറ്റാരുടേയോ ശബ്ദമായി തോന്നു. നസ്രിയയുടെ ശബ്ദം പോലെ തോന്നുന്നു എന്നാണ് ആരാധകരുടെ കമന്റ്

Navya Nair, നവ്യ നായർ, actress navya nair, നടി നവ്യ നായർ, funny video, രസകരമായ വീഡിയോ, iemalayalam, ഐഇ മലയാളം

മലയാളികളുടെ പ്രിയ നായിക നവ്യ നായരെ ഒരു ‘ഹോംലി പേഴ്സൺ’ എന്നു വിളിക്കുന്നതിൽ തെറ്റില്ല. നാട് ചുറ്റാൻ ഇഷ്ടമാണെങ്കിലും ഭർത്താവിനും മകനും കുടുംബത്തിനുമൊപ്പം വീട്ടിൽ ദിവസങ്ങൾ ചെലവഴിക്കാനും നവ്യയ്ക്ക് ഇഷ്ടമാണ്. തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളുമൊക്കെ നവ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കുറി രസകരമായൊരു വീഡിയോ ആണ് പങ്കു വച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

വീഡിയോയിൽ ഹീലിയം ബലൂൺ ഊതി വീർപ്പിക്കുകയും പിന്നീട് അതിന്റെ കാറ്റ് അഴിച്ചു വിടുകയും ചെയ്യുന്ന നവ്യയെ കാണാം. പിന്നീട് ‘എന്താണ് സംസാരിക്കേണ്ടത്’ എന്ന് നവ്യ ചോദിക്കുന്നതോടെ ഒരു കൂട്ടച്ചിരിയാണ് ചുറ്റും. നവ്യയ്ക്കും ചിരിയടക്കാൻ സാധിക്കുന്നില്ല. ചിരിച്ചുകൊണ്ട് നവ്യ പറയുന്നുണ്ട് ‘സമ്മതിച്ചു’ എന്ന്.

Read More: ചേച്ചിയുടെ നമ്പറൊന്നും ഈ അനിയന്റെ അടുത്ത് വിലപോവില്ല; നവ്യയ്ക്ക് കിടിലൻ മറുപടി നൽകി സഹോദരൻ

സംഗതി മറ്റൊന്നുമല്ല, ഹീലിയം ബലൂണിന് ശബ്ദം മാറ്റാനുള്ള കഴിവില്ല എന്ന് നവ്യ തർക്കിച്ചു. ഉണ്ടെന്ന് മറ്റുള്ളവരും. എന്നാൽ അതൊന്ന് പരീക്ഷിച്ച് കളയാനാണ് നവ്യ ബലൂർ വീർപ്പിച്ചത്. പക്ഷെ തർക്കത്തി. നവ്യ തോറ്റു. ‘എന്താണ് സംസാരിക്കേണ്ടത്’ എന്ന് നവ്യ ചോദിക്കുമ്പോൾ അത് മറ്റാരുടേയോ ശബ്ദമായി തോന്നു. നസ്രിയയുടെ ശബ്ദം പോലെ തോന്നുന്നു എന്നാണ് ആരാധകരുടെ കമന്റ്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു നവ്യ. ആലപ്പുഴയിലെ വീട്ടിൽ മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു ലോക്ക്ഡൗൺനാളുകളിൽ നവ്യ. ഡാൽഗോണ കോഫിയും ചക്കകുരു ഷേക്കും തുടങ്ങി ലോക്ക്ഡൗൺകാല പരീക്ഷണങ്ങളുടെ വിശേഷങ്ങളും നവ്യ ഷെയർ ചെയ്തിരുന്നു.

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Navya nair shares funny video on instagram

Best of Express