Latest News

ലേലു അല്ലു ലേലു അല്ലു… ദൃശ്യം ലൊക്കേഷനിലെ എന്റെ അവസ്ഥ ഇതാണെന്ന് നവ്യ നായർ

ലൊക്കേഷനിലിരുന്ന് കന്നഡ ഡയലോഗ് പഠിക്കുന്ന വീഡിയോയാണ് നവ്യ ഷെയർ ചെയ്തത്

Navya Nair, Drishyam Remake, Kannada Drishyam, നവ്യ നായർ, ie malayalam

വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയായിരുന്ന നവ്യ നായർ വീണ്ടും അഭിനയ ജീവിതത്തിൽ സജീവമായിരിക്കുകയാണ്. ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക് ആയ ‘ദൃശ്യ’യിലാണ് നവ്യ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സിനിമയുടെ ലൊക്കേഷനിൽനിന്നുള്ളൊരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നവ്യ.

ലൊക്കേഷനിലിരുന്ന് കന്നഡ ഡയലോഗ് പഠിക്കുന്ന വീഡിയോയാണ് നവ്യ ഷെയർ ചെയ്തത്. ”ലേലു അല്ലു ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചുവിട് ..ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ,” എന്ന ക്യാപ്ഷനാണ് നവ്യ വീഡിയോയ്ക്ക് നൽകിയത്. വളരെ കഷ്ടപ്പെട്ടാണ് താരം കന്നഡ ഡയലോഗ് പഠിക്കുന്നതെന്ന് വീഡിയോ കാണുമ്പോൾ മനസിലാവും.

2014ൽ ദൃശ്യം കന്നഡയിലേക്ക് റീമേക്ക് ചെയ്തപ്പോൾ മലയാളത്തിൽ മീന ചെയ്ത ‘റാണി’ എന്ന കഥാപാത്രം ‘സീത’ എന്ന പേരിൽ നവ്യയാണ് അഭിനയിച്ചത്. അതേ കഥാപാത്രത്തെ തന്നെയാണ് ദൃശ്യ 2 വിലും നവ്യ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം കന്നഡയിൽ സംവിധാനം ചെയുന്നത് പി. വാസുവാണ്. മോഹൻലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രത്തെ കന്നഡ നടനായ രവിചന്ദ്രനാണ് അവതരിപ്പിക്കുന്നത്. ‘രാജേന്ദ്ര പൊന്നപ്പ;’ എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയിൽ ആശ ശരത്ത് മലയാളത്തിലെ അതേ റോളിൽ എത്തുന്നുണ്ട്.

വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 2010ൽ വിവാഹിത ആയ ശേഷം 2012ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ യുടെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. ‘ദൃശ്യ’ ക്ക് പുറമെ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.

Read More: ധ്യാന് മറുപടിയുമായി നവ്യ നായർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navya nair shares drishyam 2 kannada remake location video

The moderation of comments is automated and not cleared manually by malayalam.indianexpress.com