Latest News

കന്നഡ ‘ദൃശ്യ’ത്തിലെ സീത; ലൊക്കേഷൻ ചിത്രങ്ങളുമായി നവ്യ നായർ

2014ൽ ദൃശ്യം കന്നഡയിലേക്ക് റീമേക്ക് ചെയ്തപ്പോൾ മലയാളത്തിൽ മീന ചെയ്ത ‘റാണി’ എന്ന കഥാപാത്രം ‘സീത’ എന്ന പേരിൽ നവ്യയാണ് അഭിനയിച്ചത്

Navya Nair, Drishyam Remake, Kannada Drishyam, നവ്യ നായർ, Actor Navya, Navya Nair photos, Navya Nair video, നടി നവ്യ നായർ, Navya Nair son, Navya Nair family, നവ്യ നായർ കുടുംബം, iemalayalam, ഐഇ മലയാളം

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് നവ്യ. മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നവ്യ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് നവ്യ.

ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക് ആയ ‘ദൃശ്യ’യിൽ അഭിനയിക്കുന്ന വിവരമാണ് നവ്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നവ്യ തന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ് അറിയിച്ചിരിക്കുന്നത്.

2014ൽ ദൃശ്യം കന്നഡയിലേക്ക് റീമേക്ക് ചെയ്തപ്പോൾ മലയാളത്തിൽ മീന ചെയ്ത ‘റാണി’ എന്ന കഥാപാത്രം ‘സീത’ എന്ന പേരിൽ നവ്യയാണ് അഭിനയിച്ചത്. അതേ കഥാപാത്രത്തെ തന്നെയാണ് ദൃശ്യ 2 വിലും നവ്യ അവതരിപ്പിക്കുന്നത്.

മലയാളത്തിൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം കന്നഡയിൽ സംവിധാനം ചെയുന്നത് പി. വാസുവാണ്. മോഹൻലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രത്തെ കന്നഡ നടനായ രവിചന്ദ്രനാണ് അവതരിപ്പിക്കുന്നത്. ‘രാജേന്ദ്ര പൊന്നപ്പ;’ എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയിൽ ആശ ശരത്ത് മലയാളത്തിലെ അതേ റോളിൽ എത്തുന്നുണ്ട്.

മലയാളത്തിലെ പോലെ കന്നഡയിലും ചിത്രത്തിന്റെ ആദ്യ ഭാഗം ഹിറ്റായിരുന്നു. ഒരുപാട് പ്രശംസ നേടിയ ചിത്രം തിയറ്ററിൽ 100 ദിവസം പൂർത്തിയാക്കിയിരുന്നു.

Also read: ലൊക്കേഷനിൽ മോഹൻലാലിനെയും പൃഥ്വിയേയും തേടിയെത്തിയ അതിഥി

വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 2010ൽ വിവാഹിത ആയ ശേഷം 2012ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ യുടെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. സിനിമയിൽ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമായിരുന്നു.

‘ദൃശ്യ’ ക്ക് പുറമെ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ. ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navya nair shares drishyam 2 kannada remake location photos

Next Story
ലൊക്കേഷനിൽ മോഹൻലാലിനെയും പൃഥ്വിയേയും തേടിയെത്തിയ അതിഥിprithviraj, DQ, bro daddy, mohanlal, Kalyani priyadarshan, Babu Antony, ബാബു ആന്റണി, bro daddy set, bro daddy shoot, bro daddy pooja, bro daddy location, bro daddy images, bro daddy stills, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com