scorecardresearch

തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല; സെൽഫ് ട്രോളുമായി നവ്യ നായർ

ഓസ്ട്രേലിയൻ യാത്രയ്ക്കിടയിൽ മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായർക്ക് ഒരുലക്ഷം രൂപയിലേറെ പിഴ നൽകേണ്ടി വന്നിരുന്നു. ഈ സംഭവത്തെ ട്രോളുകയാണ് പുതിയ പോസ്റ്റിൽ നവ്യ

ഓസ്ട്രേലിയൻ യാത്രയ്ക്കിടയിൽ മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായർക്ക് ഒരുലക്ഷം രൂപയിലേറെ പിഴ നൽകേണ്ടി വന്നിരുന്നു. ഈ സംഭവത്തെ ട്രോളുകയാണ് പുതിയ പോസ്റ്റിൽ നവ്യ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Navya Nair

നവ്യ നായർ

മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായർക്ക് ഓസ്ട്രേലിയൻ യാത്രയ്ക്കിടയിൽ ഒരുലക്ഷം രൂപയിലേറെ പിഴ നൽകേണ്ടി വന്നിരുന്നു. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാൻ പോകവെ, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഈ സംഭവം നവ്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. 

Advertisment

Also Read: 36 വർഷങ്ങൾക്കിപ്പുറം ആ ഹിറ്റ് ഗാനത്തിനു ചുവടുവച്ച് നാഗാർജുനയും അമലയും, വീഡിയോ

ഇപ്പോഴിതാ, ആ സംഭവവുമായി ബന്ധപ്പെടുത്തി ഒരു സെൽഫ് ട്രോൾ പങ്കുവയ്ക്കുകയാണ് താരം. വിമാനത്തിലിരിക്കുന്ന തന്റെ ഏതാനും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നവ്യയുടെ ട്രോൾ. "എവിടെ ആണോ എന്തോ.. തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല… ഹാപ്പി മടി പിടിച്ച ഡേ," എന്നാണ് നവ്യ കുറിച്ചത്. 

Also Read: ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടുവാ; ജയറാമിനൊപ്പം വേദിയിൽ ചുവടുവച്ച് മമ്മൂട്ടി, വീഡിയോ

Advertisment

മലയാളികൾ നെഞ്ചിലേറ്റിയ പ്രിയ നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം വലിയൊരു ബ്രേക്കിനു ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്. ഒപ്പം ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് താരം. 

Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങുന്ന അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Bossmalayalam 7

അഭിനയത്തിനൊപ്പം തന്നെ ഡാൻസിലും സജീവമാകുന്ന നവ്യ നായരെ ആണ് ഇപ്പോൾ കാണാനാവുക. ഡാൻസ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവർത്തനങ്ങളുമെല്ലാമായി തിരക്കിലാണ് നവ്യ നായർ. 

'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന  'പാതിരാത്രി' ആണ് നവ്യയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. സൗബിൻ ഷാഹിർ ആണ് നായകൻ. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പൊലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. 

Also Read: അഭിനയം കൊണ്ടും സ്നേഹം കൊണ്ടുമൊക്കെ നിങ്ങൾ ഒരുപാട് മുകളിൽ ആണ് ദുൽഖർ: സമുദ്രക്കനി

Navya Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: