scorecardresearch
Latest News

നിങ്ങള് വിചാരിക്കും ചേച്ചി ചിരിക്കുവാണെന്ന്, പക്ഷേയല്ല!: നവ്യയ്ക്കിട്ട് അനിയന്റെ കുസൃതി

ചിരിയടക്കിയിരിക്കുന്ന നവ്യയുടെ മകൻ സായിയേയും വീഡിയോയിൽ കാണാം

Navya Nair, Navya Nair brother

മലയാളികളുടെ പ്രിയതാരമാണ് നവ്യ നായർ. വിവാഹത്തിനുശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന നവ്യ ഒരിടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. ടെലിവിഷൻ പരിപാടികളുമൊക്കെയായി സജീവമാണ് നവ്യ ഇപ്പോൾ.

നവ്യയുടെ രസകരമായ രണ്ടു വീഡിയോകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നവ്യയുടെ അനിയൻ രാഹുലാണ് ഈ വീഡിയോ ഷെയർ ചെയ്തത്. ഒരു കാർ യാത്രയ്ക്കിടയിൽ പകർത്തിയതാണിത്. സ്റ്റെലിൽ കൂളിംഗ് ഗ്ലാസ്സ് ഒക്കെ വച്ച് ഉറങ്ങുകയാണ് നവ്യ, ഒറ്റനോട്ടത്തിൽ ചിരിക്കുകയാണെന്ന് തോന്നും. എന്നാൽ ആൾ നല്ല ഉറക്കത്തിലാണ്. അനിയൻ തട്ടിവിളിക്കുമ്പോൾ ഞെട്ടിയുണർന്ന് ക്യാമറ കണ്ട് ചമ്മുന്ന നവ്യയേയും വീഡിയോയിൽ കാണാം.

എല്ലാറ്റിനും സാക്ഷിയായി നവ്യയുടെ മകൻ സായിയും ഉണ്ട്. അമ്മയുടെ ഉറക്കവും അമ്മാവന്റെ കുസൃതിയുമെല്ലാം കണ്ട് ചിരിയ്ക്കുന്ന സായിയേയും വീഡിയോയിൽ കാണാം.

അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Navya nair s brother shares funny video