സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരമാണ് നവ്യ നായര്‍. റിസോര്‍ട്ടില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ പങ്കു വച്ച ചിത്രങ്ങള്‍ക്കു താഴെ കമന്റു ചെയ്ത ആള്‍ക്കു മറുപടി നല്‍കിയിരിക്കുകയാണ് നവ്യ ഇപ്പോള്‍. ‘ കെട്ടിയോനെയും കളഞ്ഞ്, പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോടു എന്തു പറയാന്‍. ലൈഫ് ഒന്നെയൊള്ളൂ ഹാപ്പി’ എന്നിങ്ങനെയായിരുന്നു കമന്റ്.
‘ഇതൊക്കെ ആരാ തന്നോടു പറഞ്ഞത്?? പിന്നെ അവസാനം പറഞ്ഞതു കറക്റ്റാണ്.ലൈഫ് ഒന്നെയൊള്ളൂ.ഹാപ്പിയായി ഇരിക്കൂ, എന്തിന ഇങ്ങനെ ദുഷിപ്പു പറയുന്നത്’ എന്നാണ് നവ്യ മറുപടി നല്‍കിയത്. ആരാധകരും നവ്യയെ പിന്തുണച്ചുകൊണ്ട് എത്തിയിട്ടുണ്ട്.’ പൊളിച്ചു ചേച്ചി’, ‘ മറുപടി സ്‌പോട്ടില്‍ കൊടുത്തു’ അങ്ങനെ നീളുന്നു ആരാധക കമന്റുകള്‍.
മകനൊപ്പം കൊച്ചിയിലാണ് നവ്യ ഇപ്പോൾ താമസം. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് നവ്യ.അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം നവ്യ നായികയായി എത്തിയ ‘ഒരുത്തി’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു.ശ്രദ്ധേയമായ അഭിനയമാണ് നവ്യ ചിത്രത്തിൽ കാഴ്ച വച്ചത്. അസാധാരണമായ സാഹചര്യത്തിൽ പെട്ടുപോവുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും മനോധൈര്യത്തിന്റെയും കഥയാണ് ‘ഒരുത്തീ’ പറഞ്ഞത്. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകൻ, കെപിഎസി ലളിത, സൈജു കുറുപ്പ്, മുകുന്ദൻ തുടങ്ങി പ്രഗത്ഭരായ ഒരു താരനിര തന്നെ അണിനിരന്നിരുന്നു.