scorecardresearch

ഇതൊക്കെ കാണുമ്പോഴാണ് എന്നെയെടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്; മഞ്ജു വാര്യരോട് നവ്യ

മഞ്ജുവിന്റെ ബൈക്ക് റൈഡ് ചിത്രങ്ങൾ വൈറലാവുകയാണ്

മഞ്ജുവിന്റെ ബൈക്ക് റൈഡ് ചിത്രങ്ങൾ വൈറലാവുകയാണ്

author-image
Entertainment Desk
New Update
Navya Nair, Manju Warrier

Navya Nair, Manju Warrier

ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ മലയാളികളുടെ പ്രിയപ്പെട്ട താരം മഞ്ജു വാര്യർ രണ്ടാം വരവിൽ മലയാളത്തിനൊപ്പം തന്നെ തമിഴിലും തിളങ്ങുകയാണ്. ധനുഷ് ചിത്രം അസുരൻ, അജിത് ചിത്രം തുനിവ് എന്നിവയിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് മഞ്ജു അവതരിപ്പിച്ചത്. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ.

Advertisment

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് മഞ്ജു വാര്യർ. ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ നടി മഞ്ജു വാര്യർ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കിയതെല്ലാം വാർത്തയായിരുന്നു . അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഏകദേശം 28 ലക്ഷം രൂപ വില വരുന്ന ബൈക്കാണ് മഞ്ജു സ്വന്തമാക്കിയത്. ബൈക്കുമായി റൈഡിനു ഇറങ്ങിയതിന്റെ ചിത്രങ്ങളാണ് മഞ്ജു കഴിഞ്ഞ ദിവസം ഷെയർ ചെയ്തത്.

ബ്ലാക്ക് ജാക്കറ്റും അണിഞ്ഞ് കാട്ടിലൂടെയാണ് മഞ്ജുവിന്റെ റൈഡ്. 'You got this, girl!' എന്ന അടികുറിപ്പും മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. ആരാധകരും സഹപ്രവർത്തകരുമെല്ലാം മഞ്ജുവിന്റെ ചിത്രങ്ങൾക്ക് കമന്റ് ചെയ്യുകയാണ്. കൂട്ടത്തിൽ നവ്യ നായരുടെ കമന്റാണ് ശ്രദ്ധ നേടുന്നത്.

Advertisment

"സമ്മതിച്ചു ചേച്ചീ.. ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു," എന്നാണ് നവ്യ കുറിച്ചത്.

publive-image

തല അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിനു ശേഷമാണ് സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് മഞ്ജു സ്വന്തമാക്കിയതും.

Manju Warrier Navya Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: