ധ്യാന് മറുപടിയുമായി നവ്യ നായർ

പഴയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയാണ് നവ്യ നൽകിയിരിക്കുന്നത്

Navya Nair, നവ്യ നായർ, Vineeth Sreenivasan, Dhyan Sreenivasan, Vineeth Dhyan old video, Vineeth Dhyan throwback interview, Vineeth Dhyan funny interview, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരസഹോദരന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള വിനീതിന്റെയും ധ്യാനിന്റെയും ഒരു പഴയകാല അഭിമുഖം അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

15 വർഷത്തിലധികം പഴക്കമുള്ള ആ വീഡിയോയിൽ അന്നത്തെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായിരുന്ന നവ്യ നായരോട് തനിക്ക് ക്രഷ് ഉണ്ടെന്നായിരുന്നു കുഞ്ഞു ധ്യാൻ പറഞ്ഞത്. പഴയ വീഡിയോയും ധ്യാനിന്റെ വാക്കുകളും കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.

Read more: പുതിയ ചിത്രത്തിൽ ഫൈറ്റൊന്നുമില്ലാട്ടോ; മടങ്ങി വരവിനെക്കുറിച്ചു വാണി വിശ്വനാഥ്– അഭിമുഖം

ഇപ്പോൾ ഈ വീഡിയോയെ കുറിച്ചും കുഞ്ഞു ധ്യാനിന് തന്നോടുണ്ടായിരുന്ന ആരാധനയെ കുറിച്ചും നവ്യ നായർ പറഞ്ഞ മറുപടിയാണ് ശ്രദ്ധ കവരുന്നത്. ‘സ്റ്റാർ’ എന്ന സിനിമ കണ്ട് കഴിഞ്ഞ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ധ്യാൻ പറഞ്ഞ കാര്യങ്ങൾക്ക് നവ്യ മറുപടി നൽകിയത്.

ധ്യാനിന്റെ വീഡിയോ കണ്ടിരുന്നോ? എന്താണ് പറയാനുള്ളത് എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകൻ ചോദ്യം. “സന്തോഷം,” എന്ന് ഒറ്റവാക്കിൽ ഒരു മറുപടിയാണ് നവ്യ ആദ്യം പറഞ്ഞത്.

“ആ വീഡിയോ ക്ലിപ്പ് കണ്ടിരുന്നു. എന്റെ വാട്സ്ആപ്പിൽ രണ്ട് മൂന്ന് ദിവസമായി ഫുൾ അതായിരുന്നു. ധ്യാൻ ഇപ്പോൾ വിചാരിക്കുന്നുണ്ടാവും ‘അയ്യോ അങ്ങനെ പറയണ്ടായിരുന്നു’ എന്ന്,” നവ്യ കൂട്ടിച്ചേർത്തു.

തനിക്കും ചേട്ടൻ വിനീതിനും ഇഷ്ടമുള്ള നായികമാരെ കുറിച്ചാണ് ആ വീഡിയോയിൽ ധ്യാൻ സംസാരിച്ചത്. നടി നവ്യ നായരെ തനിക്കിഷ്ടമായിരുന്നു എന്നും എന്നാൽ വെള്ളിത്തിരയിൽ പൃഥ്വിരാജിനൊപ്പമുള്ള ചില പോസ്റ്ററുകൾ കണ്ടതോടെ ഇഷ്ടം പോയി എന്നുമാണ് കുഞ്ഞ് ധ്യാൻ വീഡിയോയിൽ പറഞ്ഞത്.

“നിനക്ക് നവ്യയെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നോ?” എന്ന ശ്രീനിവാസന്റെ ചോദ്യത്തിന് ഉണ്ടായിരുന്നു, ഇപ്പോ ഇല്ല എന്നും ധ്യാൻ മറുപടി നൽകുന്നത് കാണാം. ചേട്ടന് നടി മീര ജാസ്മിനെ വലിയ ഇഷ്ടമായിരുന്നുവെന്നും ഏട്ടത്തിയമ്മയായി മീര ജാസ്മിൻ വരുന്നതിൽ നിനക്കെന്തേലും പ്രശ്നമുണ്ടോ? എന്ന് ചേട്ടൻ തന്നോട് ചോദിച്ചിരുന്നു എന്നും ധ്യാൻ പറയുന്നു. അനിയന്റെ സംസാരം കേട്ട വിനീത്, ഞാനത് തമാശയായി പറഞ്ഞതായിരുന്നു എന്ന് ഇടയ്ക്ക് കയറി തിരുത്തുന്നതും വീഡിയോയിൽ കാണാം.

അച്ഛന്റെ പടങ്ങളിൽ നാടോടിക്കാറ്റ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, പട്ടണപ്രവേശം, അക്കരെയൊരു മാരൻ തുടങ്ങിയ പഴയകാല ചിത്രങ്ങളാണ് തനിക്ക് ഇഷ്ടമെന്നും അടുത്തകാലത്തെ പടങ്ങളൊന്നും അത്രയിഷ്ടമില്ലെന്നും ധ്യാൻ കൂട്ടിച്ചേർക്കുന്നു. അച്ഛന്റെ അഭിനയം ഇപ്പോൾ താഴോട്ട് പോകുന്നു എന്നാണ് കൊച്ചു ധ്യാനിന്റെ വിലയിരുത്തൽ.

Also Read: നിന്റെ ഏടത്തിയമ്മയായി മീര ജാസ്മിൻ വരുന്നതിൽ എന്തേലും ബുദ്ധിമുട്ടുണ്ടോ?; ധ്യാനിനോട് വിനീത്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navya nair on vineeth sreenivasan dhyan sreenivasan interview throwback video

Next Story
ആത്മാവിൽ ശുദ്ധിയുള്ളവർ, ദൈവത്തിനു പ്രിയപ്പെട്ടവർ; പുനീതിന്റെ വിയോഗത്തിൽ മേഘ്നPuneeth Rajkumar, Puneeth Rajkumar death, Puneeth Rajkumar death celebrity condolences , Puneeth Rajkumar age, Puneeth Rajkumar films, Puneeth Rajkumar latest photos, പുനീത് രാജ്‌കുമാർ
The moderation of comments is automated and not cleared manually by malayalam.indianexpress.com