Latest News

മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല എന്നുറപ്പിച്ചു നവ്യ; വീഡിയോ

ഇൻസ്റ്റഗ്രാമിൽ പുതിയ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നവ്യ

Navya Nair, നവ്യ നായർ, Actor Navya, Navya Nair photos, Navya Nair video, നടി നവ്യ നായർ, Navya Nair saree, നവ്യ നായർ സാരി, iemalayalam, ഐഇ മലയാളം

മലയാളികൾ നെഞ്ചോട് ചേർത്ത നായികമാരിൽ ഒരാളാണ് നവ്യ നായർ. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നവ്യ ഇപ്പോൾ വളരെ സജീവമാണ്. ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി മാറിയിരുന്നു.

ഇൻസ്റ്റഗ്രാമിൽ തന്റെ കുടുംബ വിശേഷങ്ങളും പുതിയ ഫൊട്ടോകളും വീഡിയോകളും ആരാധകർക്കായി നവ്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നവ്യ.

“മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല എന്നുറപ്പിച്ചു ഞാൻ” എന്ന അടിക്കുറിപ്പോടെയാണ് നവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ മേക്കപ്പ് മാൻ മേക്കപ്പ് ചെയ്യുന്നത് ഹെയർ സ്റ്റൈലിംഗ് ചെയ്യുന്നതെല്ലാം കാണാം. എന്നാൽ നവ്യ ആ സമയം ആസ്വദിച്ചു പാട്ടു പാടുകയാണ്.

Read More: മേക്കപ്പില്ലാത്ത ഞാൻ; കൂട്ടുകാരി പകർത്തിയ ചിത്രങ്ങൾ പരിചയപ്പെടുത്തി ശ്രിയ

നിരവധിപേരാണ് വീഡിയോക്ക് കമന്റ് ചെയ്യുന്നത്. ചിലർ പാട്ടു ഗംഭീരമായി എന്നൊക്കെ കമന്റ് ചെയ്യുമ്പോൾ ചിലരുടെ കമന്റ് മേക്കപ്പിനെ കുറിച്ചാണ്. സിമ്പിൾ മേക്കപ്പാണ് നല്ലത് എന്നുള്ള കമന്റുകളൊക്കെ വീഡിയോക്ക് താഴെ കാണാം.

Read Also: അതീവ സുന്ദരിയായി മലയാളികളുടെ പ്രിയ നായിക, ക്രെഡിറ്റ് കല്യാണിക്കെന്ന് ലിസി

2010ലാണ് നവ്യയും സന്തോഷ് മേനോനും വിവാഹിതരാവുന്നത്. സായി കൃഷ്ണ ഏക മകനാണ്. നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.

വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navya nair new video instagram post

Next Story
മുണ്ട് ഇടയ്ക്ക് അഴിഞ്ഞു പോകും എന്നതൊഴിച്ചാൽ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല; ‘ദേവ്ദാസ്’ ദിനങ്ങൾ ഓർത്ത് ഷാറൂഖ്srk, shah rukh khan, shahrukh khan, devdas, devdas anniversary, dilip kumar, dilip kumar death, aishwarya rai bachchan, aishwarya rai, madhuri dixit, sanjay leela bhansali, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com