scorecardresearch
Latest News

നിന്നെയൊന്നു കാണാൻ ഞാനെത്ര ആഗ്രഹിച്ചിരുന്നുവെന്നോ; മേഘ്നയെ ചേർത്തുപിടിച്ച് നവ്യ

നവ്യ നായികയായി അഭിനയിക്കുന്ന ‘ദൃശ്യ 2’ വിന്റെ പ്രീമിയറിന് എത്തിയതായിരുന്നു മേഘ്ന

Navya Nair, Meghna Raj, Drishya 2 premier, Drishya 2, Navya Nair Meghna Raj, നവ്യ നായർ, മേഘ്ന രാജ്

ജീവിതം സമ്മാനിച്ച അപ്രതീക്ഷിത തിരിച്ചടികളിൽ തളരാതെ, പ്രതിസന്ധികളെ നേരിട്ട് അഭിനയജീവിതത്തിലേക്ക് തിരിച്ചുവന്ന നടിയാണ് മേഘ്ന രാജ്. ഭർത്താവിന്റെ അപ്രതീക്ഷിതമരണവും കുഞ്ഞിന്റെ ജനനവുമൊക്കെയായി ഏറെനാളുകളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന മേഘ്ന ഒരു ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ, മേഘ്നയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് നടി നവ്യ നായർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “മേഘ്നാ… നിന്നെ കാണാൻ ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു, നിന്നെ മുറുക്കെ കെട്ടിപ്പിടിക്കാൻ, എനിക്കതിന് കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ ചിത്രത്തിലെ ലൈറ്റിംഗ് നന്നായി വന്നില്ലെങ്കിലും എനിക്കിത് പോസ്റ്റ് ചെയ്യാതിരിക്കാൻ കഴിയുന്നില്ല,” ദൃശ്യം 2 വിന്റെ കന്നഡ റീമേക്കിന്റെ പ്രീമിയറിന് എത്തിയതായിരുന്നു മേഘ്ന.

നവ്യ നായരാണ് കന്നഡ റീമേക്കിൽ നായികയായി എത്തുന്നത്. പി വാസുവാണ് കന്നഡയില്‍ ‘ദൃശ്യ’ സംവിധാനം ചെയ്‍തത്. ആദ്യ ഭാഗത്തിലെ നായകൻ ഡോ രവിചന്ദ്ര തന്നെയാണ് രണ്ടാം ഭാഗത്തിലും നായകൻ. ജി എസ് വി സീതാരാമനാണ് ‘ദൃശ്യ 2’വിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അനന്ത് നാഗ്, ആരോഹി നാരായണൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘ദൃശ്യം’ മലയാളം ചിത്രത്തില്‍ മികവ് കാട്ടിയ ആശാ ശരത് കന്നഡയിലുമുണ്ട്. മലയാളത്തിൽ സിദ്ദിഖ് അഭിനയിച്ച കഥാപാത്രത്തെ കന്നഡ റീമേക്കിൽ അവതരിപ്പിക്കുന്നത് പ്രഭുവാണ്.

Read more: ലേലു അല്ലു ലേലു അല്ലു… ദൃശ്യം ലൊക്കേഷനിലെ എന്റെ അവസ്ഥ ഇതാണെന്ന് നവ്യ നായർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Navya nair meghna raj at drishya 2 premier photos