അങ്ങനെ ഞങ്ങളുമുണ്ടാക്കി ഡാൽഗോണ കോഫി: നവ്യ നായർ

തന്റേതായ ചില ടിപ്സ് കൂടെ പോസ്റ്റിനൊപ്പം നവ്യ പങ്കുവയ്ക്കുന്നുണ്ട്

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ മിന്നും താരം ഡാൽഗോണ കോഫിയാണ്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എവിടെ നോക്കിയാലും ഡാൽഗോണ കോഫിയുടെ വിശേഷങ്ങൾ തന്നെ. സൗത്ത് കൊറിയൻ സ്പെഷലായ ഡാൽഗോണ വീട്ടിൽ പരീക്ഷിച്ച് വിജയിച്ച സന്തോഷം ആരാധകരുമായി പങ്കിടുകയാണ് നവ്യ നായർ. കാഴ്ചയിലും നല്ല ഭംഗിയുണ്ട് നവ്യ തയ്യാറാക്കിയ ഡാൽഗോണ കോഫിക്ക്.

വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഡാൽഗോണയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. കോഫി പൗഡർ, പഞ്ചസാര, പാൽ, ഐസ് ക്യൂബ്സ് എന്നിവ ചേർത്താണ് ഡാൽഗോണ കോഫി തയ്യാറാക്കുന്നത്. കോഫി പൗഡർ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, 2 ടേബിൾ സ്പൂൺ ചൂട് വെള്ളം എന്നിവ നല്ലതുപോലെ മിക്സ്‌ ചെയ്ത ശേഷം ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് മൂന്നു നാല്‌ വട്ടം ബീറ്റ്‌ ചെയ്യുക. ഒരു ഗ്ലാസ്സിൽ ഐസ്ക്യൂബ് ഇട്ടശേഷം മുക്കാൽ ഭാഗം തണുത്ത പാൽ ഒഴിക്കാം. മുകളിലായി ഉണ്ടാക്കിയ കോഫീ ക്രീം വയ്ക്കുകയാണ് ചെയ്യുന്നത്. തന്റേതായ ചില ടിപ്സ് കൂടെ പോസ്റ്റിനൊപ്പം നവ്യ പങ്കുവയ്ക്കുന്നുണ്ട്.

Read more: ഇത് പഴയ നവ്യ നായർ ആണോ അതോ വേറെ വല്ലോരും വന്നോ? ചോദ്യം കേട്ട് ഞെട്ടി താരം

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.

Web Title: Navya nair making dalgona coffee photos

Next Story
കൊറോണ പോരാട്ടത്തിനായി സംഭാവനകളുമായി ആമിർഖാനും അജിത്തുംAjith Aamir Khan
The moderation of comments is automated and not cleared manually by malayalam.indianexpress.com