scorecardresearch
Latest News
ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടം; കാര്യവട്ടത്ത് കത്തിക്കയറി പേസര്‍മാര്‍

‘വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ’; ശ്രദ്ധനേടി നവ്യയുടെ കുറിപ്പ്

പ്രണയത്തെ കുറിച്ചാണ് നവ്യയുടെ മനോഹരമായ കുറിപ്പ്

‘വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ’; ശ്രദ്ധനേടി നവ്യയുടെ കുറിപ്പ്

മലയാളത്തിന്റെ പ്രിയനായികമാരിൽ ഒരാളാണ് നവ്യ നായർ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് നവ്യ ഇപ്പോൾ. സോഷ്യൽ മീഡിയയിലും ഏറെക്കാലമായി വളരെ ആക്ടീവാണ് താരം.

ഇപ്പോഴിതാ, നവ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. പ്രണയത്തെ കുറിച്ചാണ് നവ്യയുടെ മനോഹരമായ കുറിപ്പ്. നവ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

“പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും… ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും… കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും… മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും..!! ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല!! ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ” നവ്യ കുറിച്ചു.

വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ യിലൂടെ മലയാളത്തിലേക്ക് ശ്‌കതമായ മടങ്ങിവരവാണ്‌ നവ്യ നടത്തിയത്. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ നവ്യയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക – നിരൂപക പ്രശംസയാണ് ലഭിച്ചത്.

Also Read: അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്; ജോൺപോളുമായുള്ള അവസാനകൂടിക്കാഴ്ചയെ കുറിച്ച് മഞ്ജു വാര്യർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Navya nair latest post on love with photos