Latest News

എന്നേക്കാളും നല്ല ഫോട്ടോഗ്രാഫർ അവനാണ്; മകൻ പകർത്തിയ ചിത്രങ്ങളുമായി നവ്യ

അടുത്തിടെ മകനൊപ്പം മൂന്നാറിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും നവ്യ ഷെയർ ചെയ്തിരുന്നു

Navya Nair, നവ്യ നായർ, Navya Nair photos, Navya Nair munnar photos, munnar resorts, munnar tourism, Navya Nair latest photos, Navya Nair son, Navya Nair family photos, Actor Navya, നടി നവ്യ നായർ, Navya Nair Birthday, നവ്യ നായരുടെ ജന്മദിനം, iemalayalam, ഐഇ മലയാളം, indian express malayalam

അടുത്തിടെ താരത്തിന്റേതായി സിനിമകൾ ഒന്നും റിലീസ് ചെയ്തില്ലെങ്കിലും മലയാളികൾ മറക്കാത്തൊരു താരമാണ് നവ്യ നായർ. ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി മാറിയിരുന്നു. നീണ്ടൊരു ഇടവേളയ്ക്കു ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.

സോഷ്യൽ മീഡിയയിൽ  സജീവമായ നവ്യ ഇടയ്ക്ക് തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഒരു യാത്രയ്ക്കിടെ മകൻ പകർത്തിയ തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നവ്യ.

“ചിത്രങ്ങൾ പകർത്താൻ ഞങ്ങൾ പരസ്പരം സഹായിക്കുന്നത് ഇങ്ങനെയാണ്, ഞാനും എന്റെ പികാച്ചുവും. തീർച്ചയായും അവൻ പകർത്തിയ ചിത്രങ്ങൾ എന്നേക്കാൾ മികച്ചവയാണ്,” എന്നാണ് നവ്യ കുറിക്കുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

അടുത്തിടെ മകനൊപ്പം മൂന്നാറിലേക്ക് നടത്തിയ യാത്രയിൽ നിന്നുള്ള ചിത്രങ്ങളും നവ്യ ഷെയർ ചെയ്തിരുന്നു.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.

Read more: ഓര്‍മ്മകള്‍ ഓടികളിക്കും കലാലയമുറ്റത്ത് വീണ്ടും; ചിത്രങ്ങളുമായി നവ്യ നായർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navya nair latest photos clicks by her son

Next Story
ഷൂട്ടിങ്ങിനിടെ നായകന്റെ തോളിൽ നിന്നും താഴെ വീണ് പ്രിയ വാര്യർPriya Prakash Varrier, പ്രിയ വാര്യർ, Priya Prakash Varrier Photos, Priya Prakash Varrier video, Priya Prakash Varrier latest photos, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com