/indian-express-malayalam/media/media_files/2025/12/16/navya-nair-dhyan-sreenivasan-2025-12-16-11-16-31.jpg)
മലയാള സിനിമയിലെ അഭിമുഖങ്ങളിലൂടെയും ഓഫ്-സ്ക്രീൻ തമാശകളിലൂടെയും സോഷ്യൽ മീഡിയയിൽ എപ്പോഴും ചിരി പടർത്തുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ നർമ്മബോധം അതുപോലെ ലഭിച്ച മകനെന്നാണ് ആരാധകർ ധ്യാനിനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും സരസമായി, ഇമേജ് ഭയമില്ലാതെ, 'ബ്രൂട്ടലി ഹോണസ്റ്റ്' എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ധ്യാൻ അഭിമുഖങ്ങളിൽ സംസാരിക്കുന്നത്. ജീവിതത്തിൽ സംഭവിച്ച അബദ്ധങ്ങൾ, മിഥ്യാധാരണകൾ, കുരുത്തക്കേടുകൾ, വികൃതികൾ എന്നിവയൊക്കെ യാതൊരു മടിയുമില്ലാതെ തുറന്നു പറയുന്നു.
Also Read: ഡീയെസ് ഈറെയിലെ ആ അമ്മയ്ക്ക് ഒടുവിൽ എന്ത് സംഭവിച്ചു? പിക്ചർ അഭി ബാക്കി ഹെ എന്ന് ട്രോളന്മാർ
ഇപ്പോഴിതാ, നടി നവ്യ നായർക്കൊപ്പമുള്ള ഒരു ഉദ്ഘാടനത്തിനിടെ നവ്യയെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ധ്യാൻ വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ നവ്യ നായരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്ന് തുറന്നുപറയുന്ന ഒരു പഴയ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരുന്നു. ശ്രീനിവാസനും കുടുംബവും ഒന്നിച്ചെത്തിയ ആ പഴയ അഭിമുഖത്തിൽ, തൻ്റെ ഇഷ്ട നായികമാരെക്കുറിച്ച് ചോദിച്ചപ്പോഴാണ് നിഷ്കളങ്കനായ ധ്യാൻ ഈ 'ആഗ്രഹം' പങ്കുവെച്ചത്.
Also Read: കളങ്കാവലിൽ മമ്മൂട്ടിയ്ക്ക് പകരം ഫഹദ് ആയിരുന്നെങ്കിലോ? വൈറലായി റീൽ
അക്കാലത്ത് താൻ കാവ്യ മാധവൻ, മീര ജാസ്മിൻ, നവ്യ നായർ എന്നിവരിൽ ഒരാളെ വിവാഹം കഴിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്നും, എന്നാൽ അത് നടന്നില്ലെന്നും ധ്യാൻ വേദിയിൽ വെളിപ്പെടുത്തി.
കൊട്ടാരക്കരയിൽ നവ്യ നായർക്കൊപ്പം ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ധ്യാൻ ഈ പഴയ കഥകൾ വീണ്ടും ഓർത്തെടുത്തത്. സദസ്സിനെ ചിരിപ്പിച്ചുകൊണ്ട് ധ്യാൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ:
"ഒരു കൂട്ടുകാരൻ എന്നോട് പറഞ്ഞു, മെസ്സിയെ കാണാൻ ഒരു അവസരം ഉണ്ടാക്കിത്തരാം എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, 'ഞാൻ വരുന്നില്ല' എന്ന്. അവൻ ചോദിച്ചു, 'നിനക്ക് മെസ്സിയെക്കാളും വലുതാണോ നവ്യ?' ഞാൻ പറഞ്ഞു, 'അതെ' എന്ന്. കാരണം ഞാൻ ഇവിടെ വേദി പങ്കിടുന്നത് മലയാള സിനിമയിലെ 'ഗോട്ടും' (GOAT - Greatest Of All Time) ആയിട്ടാണ്. ഈ വേദിയിൽ നിൽക്കുമ്പോൾ മെസ്സിയെക്കാളും വലുത് എനിക്ക് നവ്യയാണ്!"
Also Read: ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ
നവ്യ അടക്കം വേദിയിലുള്ള ഏവരും ചിരിയോടെയാണ് ധ്യാനിന്റെ രസകരമായ വാക്കുകളെ എതിരേറ്റത്. ആ പഴയ ഇന്റർവ്യൂവിലൂടെയാണ് തൻ്റെ 'ഇന്റർവ്യൂ കരിയർ' ആരംഭിച്ചതെന്നും ധ്യാൻ കൂട്ടിച്ചേർത്തു. 'ചെറിയ ശ്രീനിയും വലിയ ലോകവും' എന്ന ശ്രീനിവാസൻ്റെ പഴയ അഭിമുഖത്തിലാണ് താൻ ആദ്യമായി ഈ 'കല്യാണ ആഗ്രഹം' തുറന്നുപറഞ്ഞതെന്നും ധ്യാൻ ഓർത്തെടുത്തു.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us