മലയാളികൾ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ കാണുന്ന നടിയാണ് നവ്യ നായർ. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും, എന്നെന്നും ഓർത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങൾ നവ്യ സമ്മാനിച്ചിട്ടുണ്ട്. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം മാത്രം മതിയാകും മലയാള സിനിമാ പ്രേക്ഷകർക്ക് എക്കാലവും നവ്യയെ ഓർത്തിരിക്കാൻ.
സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവ് ആണ് നവ്യ. തന്റെ കുടുംബ വിശേഷങ്ങളും പുതിയ ഫൊട്ടോകളുമൊക്കെ ഇടയ്ക്ക് ആരാധകർക്കായി നവ്യ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, അമ്മയുടെ പിറന്നാൾ ദിനത്തിൽ അമ്മയ്ക്കായി ഒരുക്കിയ ഒരു സ്നേഹസമ്മാനത്തെ കുറിച്ചുള്ള നവ്യയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അമ്മയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം സ്വയം പാചകം ചെയ്ത വിശേഷമാണ് നവ്യ പങ്കുവയ്ക്കുന്നത്.
“അമ്മയുടെ പിറന്നാളിന് എന്റെ പാചകം. അമ്മയ്ക്ക് ഇഷ്ടപ്പെട്ട മട്ടൺ കറിയും ഗീ റൈസും,” നവ്യ കുറിക്കുന്നു.
നവ്യയുടെ സഹോദരന്റെ ജന്മദിനവും ഇന്നു തന്നെയാണ്. അമ്മയ്ക്കായി സഹോദരൻ ഒരുക്കിയ സർപ്രൈസിന്റെ വീഡിയോയും താരം ഷെയർ ചെയ്തിട്ടുണ്ട്. അധ്യാപിക കൂടിയായ അമ്മയ്ക്കായി ക്ലാസ്റൂമുകളെ അനുസ്മരിക്കുന്ന ഒരു തീം കേക്കാണ് നവ്യയുടെ സഹോദരൻ ഒരുക്കിയത്.
2010ലാണ് നവ്യയും സന്തോഷ് മേനോനും വിവാഹിതരാവുന്നത്. സായി കൃഷ്ണ ഏക മകനാണ്.
നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.
Read More: സാരിക്കൊപ്പം ടീഷർട്ട്; സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ
വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.