‘ഹർഷബാഷ്പം തൂകി, വർഷപഞ്ചമി വന്നു. ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്‌വൂ നീ?’ രാഗലോലുപനായി ശ്രുതിമധുരമായ ശബ്ദത്തിൽ പാടുന്നത് മറ്റാരുമല്ല, നടി നവ്യ നായരുടെ അച്ഛൻ രാജുവാണ്. അരികിൽ താളം പിടിച്ചും കൂടെ പാടിയും നവ്യയുടെ അമ്മ വീണയുമുണ്ട്. അച്ഛൻ പാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് നവ്യ നായർ തന്നെയാണ്.

View this post on Instagram

Achan… my mentor.. my everything …

A post shared by Navya Nair (@navyanair143) on

പി ഭാസ്കരൻ മാഷ് രചിച്ച് ദക്ഷിണാമൂർത്തി സംഗീതം നൽകി പി ജയചന്ദ്രൻ ആലപിച്ച ഈ ഗാനം 1971 ൽ പുറത്തിറങ്ങിയ ‘മുത്തശ്ശി’ എന്ന ചിത്രത്തിൽ നിന്നുള്ളതാണ്. പി ജയചന്ദ്രന്റെ എക്കാലത്തെയും ക്ലാസിക് ഗാനങ്ങളിലൊന്നായ ‘ഹർഷബാഷ്പം’ നന്നായി തന്നെ പാടിയിരിക്കുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന കമന്റ്.

‘എന്റെ അച്ഛൻ…​എന്റെ മാർഗ്ഗദർശ്ശി.. എന്റെ എല്ലാം’ എന്നാണ് നവ്യ അച്ഛനെ പരിചയപ്പെടുത്തുന്നത്. ആലപ്പുഴ ജില്ലയിലെ ചേപ്പാട് സ്വദേശികളാണ് നവ്യയുടെ അച്ഛൻ രാജുവും അമ്മ വീണയും. ടെലിക്കോം ഉദ്യോഗസ്ഥനാണ് നവ്യയുടെ അച്ഛൻ രാജു. അമ്മ വീണയുടെ സഹോദരനാണ് പ്രശസ്ത സംവിധായകനായ കെ. മധു.

‘ഇഷ്ടം’ എന്ന ദിലീപ് ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച നവ്യ നായർ മുംബൈയിൽ ബിസിനസ്സ് ചെയ്യുന്ന സന്തോഷ് മേനോനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. 2010 ജനുവരിയിലായിരുന്നു നവ്യയുടെ വിവാഹം. ഇരുവർക്കും സായ് കൃഷ്ണ എന്നൊരു മകനുണ്ട്. വിവാഹശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തത്തിലും റിയാലിറ്റി ഷോകളിലുമൊക്കെ സജീവമാണ് നവ്യ.

അടുത്തിടെ നവ്യയുടെ ‘റൗഡി ബേബി’ ഡാൻസും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ധനുഷ്, സായി പല്ലവി, ടൊവിനോ തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ‘മാരി 2’ലെ ‘റൗഡി ബേബി’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ചുവട് വച്ച് സോഷ്യല്‍ മീഡിയയുടെ കൈയ്യടി വാങ്ങുകയായിരുന്നു താരം. വീഡിയോ യൂടൂബില്‍ അപ്‌ലോഡ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഏഴ് ലക്ഷം പേരാണ് കണ്ടത്.

Read more: നവ്യ നായരുടെ ‘റൗഡി ബേബി’ ഡാന്‍സ് വൈറലാകുന്നു; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

‘ചിന്നം ചിരു കിളിയേ’ എന്നു പേരിട്ടിരിക്കുന്ന ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഒരു ഭരതനാട്യ-​അഭിനയശിൽപ്പത്തിലൂടെയും നവ്യ ശ്രദ്ധ നേടിയിരുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ഉപാധിയില്ലാത്ത സ്നേഹത്തെ കുറിച്ചും കുഞ്ഞിനെ നഷ്ടമാകുമ്പോൾ ഒരമ്മ എത്തിച്ചേരുന്ന ജീവിതത്തിലെ ഇരുട്ടിനെ കുറിച്ചുമൊക്കെ പറയുന്ന നൃത്തശിൽപ്പമായിരുന്നു ‘ചിന്നം ചിരു കിളിയേ’. ചൈൽഡ് ട്രാഫിക്കിംഗ് എന്ന സാമൂഹ്യവിപത്തിനെയും അതുമൂലം ശിഥിലമാകുന്ന കുടുംബങ്ങളെ കുറിച്ചുമൊക്കെ അവബോധം നൽകുന്ന രീതിയിലാണ് നവ്യ ‘ചിന്നം ചിരു കിളിയേ’ ചിട്ടപ്പെടുത്തിയത്. കേരള സർക്കാറും സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഓട്ടിസമുള്ള കുട്ടികളുടെ സമഗ്രപദ്ധതിയായ സ്പെക്‌ട്രത്തിന്റെ വേദിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ‘ചിന്നം ചിരു കിളിയേ’യുടെ വീഡിയോ പ്രകാശനം ചെയ്തത്.

Read more: കാണാതാകുന്ന കുഞ്ഞോമനകളുടെ കഥയുമായി നവ്യ നായർ അരങ്ങിലേക്ക്

View this post on Instagram

Party bday

A post shared by Navya Nair (@navyanair143) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook