Latest News

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ; ഡാൻസ് വീഡിയോയുമായി നവ്യ

കൃഷ്ണഭക്തയായ ഒരു പെൺകുട്ടിയെ നൃത്തത്തിലൂടെ ആവിഷ്കരിക്കുകയാണ് നവ്യ

Navya Nair, നവ്യ നായർ, Actor Navya, Navya Nair dance cover, Navya Nair photos, Navya Nair video

വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന താരമാണ് നവ്യ നായർ. മലയാള സിനിമാ ആരാധകർക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. ടെലിവിഷൻ ഷോകളിലും മറ്റും സജീവമാണ് നവ്യ ഇപ്പോൾ.

നവ്യയെന്നോർക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന കഥാപാത്രങ്ങളിലൊന്നാണ് ഗുരുവായൂരപ്പന്റെ കടുത്ത ആരാധികയായ ബാലാമണി എന്നത്. ഇപ്പോഴിതാ, കൃഷ്ണഭക്തയായ ഒരു പെൺകുട്ടിയെ നൃത്തത്തിലൂടെ ആവിഷ്കരിക്കുകയാണ് നവ്യ.

‘ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം ‘ എന്ന പാട്ടിന്റെ ഈണത്തിനൊപ്പം ചുവടുവയ്ക്കുന്ന നവ്യയെ ആണ് വീഡിയോയിൽ കാണാനാവുക. ഗുരുവായ മനു മാസ്റ്റർക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് നവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Read more: വർഷങ്ങൾക്കു ശേഷം ‘ബാലാമണി’ ഗുരുവായൂർ നടയിൽ; വീഡിയോ

നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.

വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navya nair dance cover oru neramenkilum

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com