മലയാളികളുടെ പ്രിയ നായിക നവ്യ നായർക്ക് വീട്ടുകാർ നൽകിയ പിറന്നാൾ സർപ്രൈസിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അച്ഛനും അമ്മയും അനിയനും നവ്യയുടെ മകനും സുഹൃത്തുക്കളും ചേർന്ന് ഒരു കിടിലൻ സർപ്രൈസാണ് നമ്മുടെ നവ്യയ്ക്ക്, അവരുടെ ധന്യയ്ക്ക് നൽകിയത്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷം കൊണ്ട് നവ്യ കരയുകയായിരുന്നു.

Read More: ‘തിങ്കളാഴ്ച തിരിച്ചു പോകാമെന്ന് കരുതി വന്നതാ ഞാൻ; ദേ ഇവിടെ കുടുങ്ങി’

കണ്ണ് കെട്ടിയാണ് നവ്യയെ ആഘോഷവേദിയിൽ എത്തിക്കുന്നത്. പിന്നീട് പഴയ സുഹൃത്തുക്കളും സഹപാഠികളുമെല്ലാം നവ്യയ്ക്ക് ആശംസകൾ നേരുന്ന വീഡിയോയും നേരുന്ന വീഡിയോയും കാണാം. നിറ കണ്ണുകളോടെയാണ് നവ്യ അത് നോക്കി നിൽക്കുന്നത്. എല്ലാത്തിനും മകൻ സായിയുടെ മേൽനോട്ടവുമുണ്ട്.

തനിക്ക് ഇത്രയും വലിയ സർപ്രൈസ് നൽകിയ എല്ലാവർക്കും നവ്യ സ്നേഹവും നന്ദിയും അറിയിച്ചു.

അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook