scorecardresearch
Latest News

മകന്റെ ജന്മദിനം ആഘോഷമാക്കി നവ്യ; വൈറലായി കുടുംബചിത്രങ്ങൾ

മകൻ സായി കൃഷ്ണയുടെ 12-ാം പിറന്നാളാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നവ്യ

Navya Nair, Navya Nair Son birthday photos, Navya Nair latest photos

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയതാരം നവ്യ നായരുടെ മകൻ സായി കൃഷ്ണയുടെ ജന്മദിനം. മകന്റെ 12-ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് നവ്യ. പിറന്നാളാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും നവ്യ ഷെയർ ചെയ്തിട്ടുണ്ട്. ഭർത്താവ് സന്തോഷ് മേനോനെയും ചിത്രങ്ങളിൽ കാണാം. ഒരിടവേളയ്ക്ക് ശേഷമാണ് കുടുംബസമേതമുള്ള ചിത്രം നവ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘അഴകിയ തീയെ’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2002 ൽ പുറത്തിറങ്ങിയ ‘നന്ദനം’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.

നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ നായർ. മികച്ച പ്രതികരണവും ചിത്രം നേടിയിരുന്നു.

അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് നവ്യ ഇപ്പോൾ. പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ. എസ്.ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോണിആന്റണി,കോട്ടയം നസീര്‍, നന്ദു, ജോര്‍ജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു സിജോ, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Navya nair celebrates son sai krishnas birthday see photos