scorecardresearch

വർഷങ്ങൾക്കു ശേഷം ‘ബാലാമണി’ ഗുരുവായൂർ നടയിൽ; വീഡിയോ

നവ്യയുടെ ജന്മദിനമാണ് ഇന്ന്. ജന്മദിനത്തോട് അനുബന്ധിച്ച് ഫാൻസ് ഗ്രൂപ്പുകളിൽ വൈറലാവുകയാണ് ഈ വീഡിയോ

Navya Nair, നവ്യ നായർ, Actor Navya, Navya Nair birthday, Navya Nair at Guruvayoor, നടി നവ്യ നായർ, Navya Nair saree, നവ്യ നായർ സാരി

മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളിൽ ഒന്നാണ് ‘നന്ദന’ത്തിലെ ബാലാമണി. നവ്യ നായരുടെ അഭിനയജീവിതത്തിലും ഇത്രയും ജനപ്രീതി നേടിയ മറ്റൊരു കഥാപാത്രമുണ്ടോ എന്ന് സംശയമാണ്. സ്വപ്നവും മിത്തും ഇടകലരുന്ന ചിത്രം കൃഷ്ണഭക്തയായ പെൺകുട്ടിയുടെ കഥയാണ് പറഞ്ഞത്. ഇപ്പോഴിതാ, വർഷങ്ങൾക്കു ശേഷം ഗുരുവായൂർ അമ്പലനടയിലെത്തിയ നവ്യയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

നവ്യയുടെ ജന്മദിനമാണ് ഇന്ന്. ജന്മദിനത്തോട് അനുബന്ധിച്ച് ഫാൻസ് ഗ്രൂപ്പുകളിൽ ഈ വീഡിയോ വൈറലാവുകയാണ്.

ജന്മദിനത്തിൽ മകൻ ഒരുക്കിയ സർപ്രൈസിനെ കുറിച്ചും നവ്യ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

വിവാഹത്തിനുശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നവ്യ. 2010ൽ വിവാഹിത ആയ ശേഷം 2012ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ ത്തിന്റെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക്. സിനിമയിൽ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമായിരുന്നു.

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ. ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

Read More: നിത്യ ദാസിനും മകൾക്കുമൊപ്പം ചുവടുവച്ച് നവ്യ നായർ; വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Navya nair birthday navya at guruvayoor temple

Best of Express