scorecardresearch

നടികളിൽ സുന്ദരി; ഭാവന, നവ്യ, അഹാന, കീർത്തി, രജീഷ, ഐശ്വര്യ എന്നിവരുടെ പുതിയ ചിത്രങ്ങൾ

ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ നിമിഷങ്ങള്‍ക്കകം ഏറ്റെടുത്തു കഴിഞ്ഞു

നടികളിൽ സുന്ദരി; ഭാവന, നവ്യ, അഹാന, കീർത്തി, രജീഷ, ഐശ്വര്യ എന്നിവരുടെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ നടിമാര്‍ അവരുടെ യാത്രാ ചിത്രങ്ങളും, ഫൊട്ടൊഷൂട്ടുകളും ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. ചില ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്യും. അത്തരത്തില്‍ ശ്രദ്ധ നേടിയ കുറച്ചു താരങ്ങളുടെ ചിത്രങ്ങള്‍ കാണാം.

നന്ദനത്തിലെ ബാലാമണിയായി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നായികയാണ് നവ്യ നായര്‍. വിവാഹം കഴിഞ്ഞ മുംബൈയില്‍ താമസമാക്കിയ നവ്യ പിന്നീട് സിനിമയിലേക്ക് തിരിച്ചു വന്നത് ‘ ഒരുത്തി ‘ എന്ന ചിത്രത്തിലൂടെയാണ്. വി കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം നവ്യയ്ക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തു. മഴവില്‍ മനോരമ സംഘടിപ്പിച്ച അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ എത്തിയ നവ്യയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഓറഞ്ച് നിറത്തിലുളള ഡിസൈനര്‍ വസ്ത്രം അണിഞ്ഞ നവ്യ സ്റ്റൈലിഷായിരിക്കുന്നെന്നാണ് ആരാധകര്‍ പറയുന്നത്.

മലയാള സിനിമയിലേക്കുളള തിരിച്ചുവരവിന്റെ പാതയിലാണ് നടി ഭാവന. ഷെറഫുദ്ദീനോടൊപ്പം ചെയ്യുന്ന ‘ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആസ്വാദകരില്‍ നിന്ന് നല്ല പ്രതികരണങ്ങളാണ് പോസ്റ്ററിന് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരത്തിന്റെ നീല നിറത്തിലുളള സാരി അണിഞ്ഞ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിഗ് ബോസ് താരം ആര്യ സമ്മാനിച്ച സാരിയാണെന്നാണ് അടിക്കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. നടിമാരായ രചന, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ കമന്റുമായി പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.

നടി, സംവിധായിക, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് അഹാന കൃഷ്ണ.യുവ നായികമാരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആക്റ്റീവായ താരം അഹാനയാണ്. തന്റെ വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും ആരാധകരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ അഹാന ശ്രമിക്കാറുണ്ട്. ആഡ് ഷൂട്ടുകള്‍ ഒരുപാട് ചെയ്യാറുളള അഹാന സെറ്റു സാരി അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു ഗൃഹോപകരണ സ്ഥാപനത്തിനു വേണ്ടി ചെയ്ത ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് ഇവ. ഛായാഗ്രഹകന്‍ നിമിഷ് രവിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ‘അടി’, ‘ പിടിക്കിട്ടാപ്പുളളി’ എന്നിവയാണ് അഹാനയുടെ പുറത്തിറങ്ങാനുളള ചിത്രങ്ങള്‍.

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ആരാധകര്‍ ഏറെയുളള താരമാണ് കീര്‍ത്തി സുരേഷ്. ടൊവിനോയ്‌ക്കൊപ്പം അഭിനയിച്ച ‘ വാശി’ യാണ് കീര്‍ത്തി അവസാനമായി ചെയ്ത മലയാള ചിത്രം. വളര്‍ത്തു നായ നൈക്കും ഒന്നിച്ച് കീര്‍ത്തി ഷെയര്‍ ചെയ്ത ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.’ ഇന്ന് നൈക്കിന്റെ പിറന്നാളാണ് അതുകൊണ്ട് നല്ല ദിവസവുമായിരിക്കും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.കീര്‍ത്തിയ്ക്ക് നല്ല ദിവസം ആരാധകരും നേരുന്നുണ്ട്. ദസറ, ബോലാ ശങ്കര്‍ എന്നിവയാണ് കീര്‍ത്തിയുടെ പുതിയ ചിത്രങ്ങള്‍.

യാത്രകളെ ഒരുപ്പാട് ഇഷ്ടപ്പെടുന്ന താരമാണ് നടി രജിഷ വിജയന്‍. സഞ്ചാര പ്രിയയായ രജിഷയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ജര്‍മ്മനിയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പകര്‍ത്തിയ രജിഷയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ എന്റെ പുതിയ പ്രണയം’ എന്ന അടിക്കുറിപ്പോടെ ഷെയര്‍ ചെയ്ത ചിത്രങ്ങളില്‍ കുതിരയെ ഓമനിക്കുന്ന രജിഷയെ കാണാനാകും.മലയാളത്തിനു പുറമെ തമിഴിലും ചുവടുറുപ്പിച്ച രജിഷയുടെ അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം ‘ മലയന്‍ക്കുഞ്ഞാണ്’.

നിര്‍മ്മാണ രംഗത്തേയ്ക്കും തന്റെ സാന്നിധ്യം അറിയിച്ച താരമാണ് നടി ഐശ്വര്യ ലക്ഷ്മി. സേഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം ‘ ക്യാപ്റ്റന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലെ ദൃശ്യങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 8ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശക്തി സൗന്ദര്‍ രാജനാണ്. ആര്യ,ഐശ്വര്യ ലക്ഷ്മി, സിമ്രാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. ‘പൊന്നിയിന്‍ സെല്‍വന്‍’, ‘ കുമാരി’ എന്നിവയാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനുളള മറ്റു ചിത്രങ്ങള്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Navya nair bhavana ahana rejisha vijayan aishwarya lakshmi malayalam actress instagram photos