Latest News

ബൂർജ് ഖലീഫയിൽ നവരസ സിനിമയുടെ ട്രെയിലർ പ്രദർശനം

ഒൻപതു സംവിധായകർ ചേർന്നുളള ഒൻപതു സിനിമകളുടെ കൂട്ടമാണ് നവരസ

navarasa, trailer, ie malayalam

പ്രമുഖ സംവിധായകൻ മണിരത്നത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച നവരസ സിനിമയുടെ ട്രെയിലർ ബൂർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. നടി രേവതി തന്റെ സോഷ്യൽ മീഡിയ പേജിൽ ഈ വിവരം പങ്കുവച്ചിട്ടുണ്ട്. മണിരത്നവും ജയേന്ദ്രയും എപ്പോഴും ഓരോ കാര്യങ്ങളും വളരെ സ്റ്റൈലായിട്ടാണ് ചെയ്യുന്നതെന്ന് രേവതി എഴുതിയിട്ടുണ്ട്.

navarasa, revathy, ie malayalam

ഒൻപതു സംവിധായകർ ചേർന്നുളള ഒൻപതു സിനിമകളുടെ കൂട്ടമാണ് നവരസ. ഗൗതം മേനോൻ, പ്രിയദർശൻ എന്നിവരുടെ സിനിമയും ഇക്കൂട്ടത്തിലുണ്ട്. സൂര്യ, വിജയ് സേതുപതി, അരവിന്ദ് സാമി, പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, രേവതി, പ്രകാശ് രാജ്, യോഗി ബാബു, നെടുമുടി വേണു, രേവതി, പ്രയാഗ മാർട്ടിൻ, മണിക്കുട്ടൻ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

സംവിധായകന്‍ മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ക്യൂബ് സിനിമാസും ചേർന്നാണ് നിര്‍മാണം. കോവിഡിനെ തുടര്‍ന്ന് ജോലിയില്ലാതായ ചലച്ചിത്ര മേഖലയിലെ പതിനായിരങ്ങളെ സഹായിക്കാനായാണ് സിനിമ ഒരുങ്ങുന്നത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുക.

Read More: സാരിയിൽ അതിസുന്ദരിയായി മീനാക്ഷി ദിലീപ്; ആളാകെ മാറിയല്ലോ എന്ന് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navarasa trailer in burj khalifa541342

Next Story
അന്ന് പ്രേം നസീർ മമ്മൂട്ടിയോട് ചോദിച്ചു; എനിക്ക് പകരം വന്ന ആളാണല്ലേ?Mammootty, 50 years of Mammootty, Mammootty films, Mammootty total films, മമ്മൂട്ടി, Mammootty Rare Photo, Mammootty first movie, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com