Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

അണ്ണനും ഗിറ്റാറും അഡാർ കോംബോ ആണ്; ‘നവരസ’യിലെ ഗാനം ഏറ്റെടുത്ത് മലയാളികൾ

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന സൂര്യയും പ്രയാഗ മാർട്ടിനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയിലെ ഗാനമാണ് പുറത്തിറങ്ങിയത്

സംവിധായകൻ മണി രത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്ന് നിർമ്മിക്കുന്ന ‘നവരസ’ എന്ന ആന്തോളജി ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആന്തോളജിയിൽ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന സൂര്യയും പ്രയാഗ മാർട്ടിനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയിലെ ഗാനമാണ് പുറത്തിറങ്ങിയത്.

‘ഗിറ്റാർ കമ്പി മേലെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും പാടിയിരിക്കുന്നതും കാർത്തിക് ആണ്. മദൻ കാർകിയുടേതാണ് വരികൾ. സൂര്യ ചിത്രത്തിലെ അടുത്ത ഹിറ്റ് ഗാനമാണ് ഇതെന്നാണ് ആരാധകർ വിലയിരുത്തുന്നത്. മലയാളത്തിൽ സൂര്യക്ക് ഉള്ള വലിയ ആരാധകവൃന്ദത്തെ കമന്റ് ബോക്സിലും കാണാം.

‘വരണം ആയിരത്തിനു ശേഷം റൊമാന്റിക് സൂര്യ അണ്ണനെ തിരികെ കൊണ്ടുവന്നേ’ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. ‘സൂര്യ ഗിറ്റാറും പിടിച്ചു വരണം’, ‘അണ്ണനും ഗിറ്റാറും മികച്ച കോംബോയാണ്’ എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. സൂര്യ ചിത്രത്തിൽ കാർത്തിക് പാടിയ പാട്ടുകൾ മിക്കതും ഇന്നും സംഗീത ആസ്വാദകരുടെ പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്. ആ കൂട്ടത്തിലേക്കാണ് പുതിയ ഗാനവും എത്തുന്നത്.

Read Also: മുണ്ട് ഇടയ്ക്ക് അഴിഞ്ഞു പോകും എന്നതൊഴിച്ചാൽ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല; ‘ദേവ്ദാസ്’ ദിനങ്ങൾ ഓർത്ത് ഷാറൂഖ്

കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയൊരുക്കുന്ന ആന്തോളജി ചിത്രമാണ് ‘നവരസ’. ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

സൂര്യ, പാർവതി, പ്രയാഗ, രേവതി, പ്രകാശ് രാജ്, സിദ്ദാർത്ഥ്, പ്രസന്ന, ഗൗതം മേനോൻ, വിജയ് സേതുപതി, അദിതി ബാലൻ, രോഹിണി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രിയദർശൻ, വസന്ത് എസ് ശശി, ഗൗതം മേനേൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, സർജുൻ കെ എം, രതീന്ദ്രൻ ആർ പ്രസാദ് എന്നിവരാണ് ഈ ആന്തോളജി ചിത്രത്തിന്റെ സംവിധായകർ. ഓഗസ്റ്റ് 6ന് നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navarasa thooriga guitar kambi mele nindru suriya prayaga karthik song lyric video

Next Story
മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല എന്നുറപ്പിച്ചു നവ്യ; വീഡിയോNavya Nair, നവ്യ നായർ, Actor Navya, Navya Nair photos, Navya Nair video, നടി നവ്യ നായർ, Navya Nair saree, നവ്യ നായർ സാരി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com