Latest News

എം കെ ഇല്ലാത്തത് ശരിയായില്ല; ‘നവരസ’ ടീസറിനു കീഴെ മലയാളികളുടെ സങ്കടം പറച്ചിൽ

‘നവരസ’ എന്ന ആന്തോളജി യിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മണിക്കുട്ടനും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

Navarasa, Navarasa release date, Navarasa Netflix release date, Manikuttan, Manikuttan Navarasa

സംവിധായകൻ മണി രത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്ന് നിർമ്മിക്കുന്ന ‘നവരസ’ എന്ന ആന്തോളജി ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയൊരുക്കുന്ന ആന്തോളജി ചിത്രമാണ് ഇത്. ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

സൂര്യ, പാർവതി, പ്രയാഗ, രേവതി, പ്രകാശ് രാജ്, സിദ്ദാർത്ഥ്, പ്രസന്ന, ഗൗതം മേനോൻ, വിജയ് സേതുപതി, അദിതി ബാലൻ, രോഹിണി എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട് ടീസറിൽ. എന്നാൽ ടീസർ കാണാനെത്തിയ മലയാളികളിൽ നല്ലൊരു പങ്കും അന്വേഷിക്കുന്നത് മണിക്കുട്ടനെ കുറിച്ചാണ്. ഈ സീരിസിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മണിക്കുട്ടനും അഭിനയിക്കുന്നുണ്ട്. എന്നാൽ ടീസറിൽ മണിക്കുട്ടനില്ലാത്തതിന്റെ വിഷമത്തിലാണ് എം കെ ഫാൻസ്. ഞങ്ങളുടെ മണിക്കുട്ടൻ എവിടെ എന്നാണ് ആരാധകരുടെ ചോദ്യം.

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലൂടെ ഏറെ ജനപ്രീതി നേടാൻ മണിക്കുട്ടന് കഴിഞ്ഞിരുന്നു. 15 വർഷത്തോളം മലയാള സിനിമയുടെ ഓരം ചേർന്നു നടന്ന മണിക്കുട്ടൻ എന്ന നടനെ മലയാളസിനിമ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടില്ല എന്നാണ് പൊതുവെ ആരാധകരുടെ കമന്റ്. നവരസയുടെ ട്രെയിലറിനു താഴെയും സമാനമായ ധാരാളം കമന്റുകൾ കാണാം.

“15 വർഷത്തെ കഠിനാധ്വാനം, ഇത്രയും കാലം നിങ്ങളെ ഞങ്ങൾ പിന്തുണച്ചില്ല. നിങ്ങളിലെ നടനെയോ വ്യക്തിയേയോ തിരിച്ചറിഞ്ഞില്ല. പക്ഷേ ഇപ്പോൾ ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു, ആ കടം വീട്ടുന്നു,” എന്നാണ് ഒരു​ ആരാധകന്റെ കമന്റ്.

പ്രിയദർശനെ കൂടാതെ വസന്ത് എസ് ശശി, ഗൗതം മേനേൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, സർജുൻ കെ എം, രതീന്ദ്രൻ ആർ പ്രസാദ് എന്നിവരാണ് ഈ ആന്തോളജി ചിത്രത്തിന്റെ സംവിധായകർ. ഓഗസ്റ്റ് 6ന് നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Read more: കുട്ടി സ്റ്റോറി പാട്ടുമായി ശരണ്യയ്ക്ക് ഒപ്പം മണിക്കുട്ടൻ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Navarasa anthology film release date netflix manikuttan fans comment

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express