കഴിഞ്ഞ വര്‍ഷത്തെ സിനിമകള്‍ക്കുള്ള ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു മലയാളികള്‍ കാത്തിരുന്നത്. പേരന്‍പിലൂടെ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരം നേടുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
സ്പാസ്റ്റിക് പരാലിസിസിനെ നേരിടുന്ന മകളുടേയും അവളുടെ അച്ഛന്റേയും കഥ പറഞ്ഞ ചിത്രമായിരുന്നു പേരന്പ്. റാം ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തിലെ അമുദന് എന്ന കഥാപാത്രത്തിന് മമ്മൂട്ടിയ്ക്ക് സിനിമാ ലോകത്തിന്റെ പ്രശംസ നേടിയിരുന്നു. തമിഴ് സിനിമയാണെങ്കിലും ചിത്രം കേരളത്തിലും കൈയ്യടി നേടി.
Read More: ‘പേരന്‍പി’ലെ മമ്മൂട്ടി: മലയാളം ഉറ്റുനോക്കുന്ന ദേശീയ പുരസ്കാരം
ചിത്രത്തിലെ പ്രകടനങ്ങളിലൂടെ മമ്മൂട്ടിയും സാധനയും ഞെട്ടിക്കുക തന്നെയായിരുന്നു. അതു കൊണ്ട് തന്നെ 66-ാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തമിഴ്-മലയാള സിനിമാസ്വാദകര്‍ ‘പേരന്‍പിന്’ അവാര്‍ഡുകള്‍ ലഭിക്കുമെന്നുറപ്പിച്ചിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് യുവതാരങ്ങളായ ആയുഷ്മാന്‍ ഖുറാനയ്ക്കും വിക്കി കൗശലിനുമാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.
മമ്മൂട്ടിയ്ക്കും സാധനയ്ക്കും മാത്രമല്ല, പേരന്‍പിന് ഒരു അവാര്‍ഡ് പോലും ലഭിക്കാതെ വന്നത് ആരാധകരെ അമ്പരിപ്പിച്ചിട്ടുണ്ട്. പുര്സ്കാരങ്ങള് പ്രഖ്യാപിച്ചതിന് പിന്നാലെ എന്തു കൊണ്ട് മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിച്ചില്ലെന്ന ചോദ്യത്തിന് ജൂറി ചെയര്മാന് രാഹുല്‍ റവൈല്‍ നല്കിയ മറുപടി ഇതായിരുന്നു.
Also Read: National Film Awards: മലയാളത്തിൽ നിന്നും ഇവരൊക്കെ
”എന്തു കൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് അവാര്‍ഡ് ലഭിച്ചില്ലെന്ന് ചോദിക്കുന്നത് വിഷമകരമാണ്. ഇത് ജൂറി ഒരുമിച്ചെടുത്ത തീരുമാനമാണ്. എന്നെ വിശ്വസിക്കൂ, ഇതത്ര എളുപ്പമുള്ള കാര്യമല്ല. വളരെയധികം ബുദ്ധിമുട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇന്നയാള്‍ക്ക് എന്തു കൊണ്ട് അവാര്‍ഡ് കൊടുക്കണം, ഇന്നയാള്‍ക്ക് കൊടുക്കരുത് എന്ന് വേര്‍തിരിക്കുക വ്യക്തിനിഷ്ഠമാണ്. ഇത് ജൂറിയുടെ തീരുമാനം. ഇത് അന്തിമമാണ്.”