അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകനായി ജയരാജ് തിരഞ്ഞെടുക്കപ്പെട്ടു. ഭയാനകം എന്ന ചിത്രമാണ് ജയരാജിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. തകഴിയുടെ കയര്‍ എന്ന നോവലിലെ പോസ്റ്റുമാന്റെ കഥാപാത്രത്തിന് തന്റെ സിനിമയിലൂടെ ജീവന്‍ നല്‍കുകയായിരുന്നു ജയരാജ്. രൺജി പണിക്കരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു പോസ്റ്റ്മാനായാണ് രണ്‍ജി പണിക്കര്‍ വേഷമിട്ടത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് സൈനികനായിരുന്ന ഇയാളില്‍ രണ്ടാം യുദ്ധക്കാലത്തെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ചലനങ്ങളും ഓര്‍മകളുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ നായികാ കഥാപാത്രമായ ഗൗരി കുഞ്ഞമ്മയെ അവതരിപ്പിച്ചത് ആശാ ശരത്തായിരുന്നു. അവരുടെ രണ്ടു മക്കളും സൈനികരായി യുദ്ധ ഭൂമിയിലാണ്.

വര്‍ഷങ്ങള്‍ക്കു ശേഷം അര്‍ജുനന്‍ മാഷും ശ്രീകുമാരന്‍ തമ്പിയും ഈ ചിത്രത്തിലെ പാട്ടുകള്‍ക്കായി ഒന്നിച്ചു എന്നതും സവിശേഷതയാണ്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് കലാ സംവിധാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook