National Film Awards 2019 Highlights: 66th National Film Awards: അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ ഫിലിമുകള്‍, സിനിമകളെക്കുറിച്ചുള്ള രചനകള്‍ എന്നീ വിഭാഗങ്ങളിലാണ് സുവര്‍ണ-രജത കമല പുരസ്കാരങ്ങള്‍.
രാഹുല്‍ രവൈല്‍ (ഫീച്ചര്‍ ജൂറി അധ്യക്ഷന്‍), എ.എസ്.കനാല്‍ (നോണ്‍-ഫീച്ചര്‍ ജൂറി അധ്യക്ഷന്‍), ഉത്പല്‍ ബോര്ജ്പൂജാരി (സിനിമനിരൂപണ ജൂറി അധ്യക്ഷന്‍) എന്നിവരാണ് ഡൽഹിയില്‍ ശാസ്ത്രി ഭവനില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട ഉത്തരാഖണ്ഡിനു രജതകമലവും സാക്ഷ്യപത്രവും സമ്മാനിക്കും. മികച്ച ചിത്രമായി ‘എല്ലാരു’ (ഗുജറാത്തി), മികച്ച നടന്മാരായി ആയുഷ്മാന്‍ ഖുരാന (അന്ധാധുന്‍ – ഹിന്ദി), വിക്കി കൗശല്‍ (ഉരി – ഹിന്ദി), മികച്ച നടിയായി കീര്‍ത്തി സുരേഷ് (മഹാനടി – തെലുങ്ക്, തമിഴ്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച മലയാള ചിത്രമായി ‘സുഡാനി ഫ്രം നൈജീരിയ’ (സംവിധാനം. സക്കറിയ മുഹമ്മദ്) തിരഞ്ഞെടുക്കപ്പെട്ടു. ജോജു ജോര്‍ജ് (ജോസഫ്), സാവിത്രി ശ്രീധരന് (സുഡാനി ഫ്രം നൈജീരിയ) എന്നിവര്‍ പ്രത്യേക ജൂറി പരമാര്‍ശം നേടി.
മണ്മറഞ്ഞ ക്യാമറാമാന് എം.ജെ.രാധാകൃഷ്ണന് ആണ് മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്കാരം. ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത ‘ഓള്’ എന്ന ചിത്രത്തിനാണ് പുരസ്കാരം.
Read here: National Film Awards 2019
മികച്ച ചിത്രം (Best Feature Film)
എല്ലാരു (ഗുജറാത്തി)
മികച്ച സംവിധാനം (Best Direction):
ആദിത്യ ധര് (ഉരി)
മികച്ച നടി (Best Actress) - കീര്‍ത്തി സുരേഷ്
മികച്ച നടന് (Best Actor) - ആയുഷ്മാന്‍ ഖുരാന (അന്ധാധുന്‍), വിക്കി കൌശല്‍ (ഉരി)
മികച്ച നവാഗത സംവിധായകന് (Indira Gandhi Award for Best Debut Film of a Director
സുധാകര്‍ റെഡ്ഡി, നാല്, മറാത്തി
പ്രത്യേക ജൂറി അവാര്‍ഡ്
കേദാര (ബംഗാളി)
എല്ലാരു എന്ന ചിത്രത്തിലെ പതിമൂന്നു അഭിനേത്രികള്‍
മികച്ച ജനപ്രിയ ചിത്രം (Award for Best Popular Film Providing Wholesome Entertainment)
ബാധായ് ഹോ
മികച്ച സാമൂഹിക വിഷയം പ്രതിപാദിക്കുന്ന ചിത്രം (Best Film on Social Issues (Themes such as prohibition, women and child empowerment, socialevils like dowry, drug abuse, empowerment of differently-abled, tribal and indigenous people etc)
പാട്മന്, ആര് ബാല്‍കി
മികച്ച സഹനടന്‍ (Best Supporting Actor) - സ്വാനന്ദ് കിര്‍കിരെ, ച്ചുംബാക് (മറാത്തി)
മികച്ച സഹനടി (Best Supporting Actress) - സുരേഖാ സിഖ്രി (ബാധായ് ഹോ)
മികച്ച ബാലതാരം (Best Child Artist)
സമീര്‍ സിംഗ്, ഹരജീത Talha Arshad Reshi, ഹാമിദ് (ഹിന്ദി)ശ്രീനിവാസ് പോക്ടെ, നാള് (മറാത്തി)
മികച്ച പിന്നണി ഗായകന് (Best Male Playback Singer) - അരിജീത് സിംഗ്, പദ്മാവത്
മികച്ച പിന്നണി ഗായിക ( Best Female Playback Singer) - ബിന്ദു മാലിനി, കന്നഡ സിനിമയിലെ ഗാനം
മികച്ച ഛായാഗ്രഹണം (Best Cinematography) - ഓള്, എം ജെ രാധാകൃഷ്ണന്
മികച്ച തിരക്കഥ (Best Screenplay-Screenplay Writer - Original) - ചീ അര്ജ്ജുന് ലോ സൊ, തെലുങ്ക്മികച്ച തിരക്കഥ (Best Screenplay-Screenplay Writer - Adapted) - അന്ധാധുന്‍, ശ്രീരാം രാഘവന്മികച്ച തിരക്കഥ (Best Screenplay - Dialogues) - തരീക്, ചുന്നി ഗാംഗുലി ബംഗാളി
മികച്ച ശബ്ദലേഖനം (Best Audiography-Location Sound Recordist) - ഗൗരവ് വര്‍മ, മറാത്തിമികച്ച ശബ്ദലേഖനം (Best Audiography-Sound Designer) - ബിശ്വജീത് ദീപക് ചാറ്റര്‍ജി, ഉരിമികച്ച ശബ്ദലേഖനം (Best Audiography-Re-recordist of the Final Mixed Track) - രാധാകൃഷ്ണ, രംഗസ്ഥലം
മികച്ച ചിത്രസംയോജനം (Best Editing) -നാഗേന്ദ്ര (കന്നഡ)
മികച്ച കലാസംവിധാനം (Best Production Design) - കമ്മാര സംഭവം, ബംഗ്ലന്
മികച്ച വസ്ത്രാലങ്കാരം (Best Costume Design) - മഹാനടി
മികച്ച ചമയം (Best Make-up Artist) - രന്‍ജീത്, തെലുങ്ക് ചിത്രം ഔ
മികച്ച സംഗീത സംവിധാനം (Best Music Direction - Songs) - പദ്മാവത്, സഞ്ജയ് ലീലാ ഭന്‍സാലി
മികച്ച സംഗീത സംവിധാനം (Best Music Direction - Background Score) - ഉരി
മികച്ച ഗാനരചന (Best Lyrics): കന്നഡ ഗാനം 'മൈവി മനാവേ'
(Best Special Effects) - കെ ജി എഫ്, ആവ് (കന്നഡ, തെലുങ്ക്)
മികച്ച നൃത്തസംവിധാനം( Best Choreography) - പദ്മാവത്
'ഘൂമര്'
മികച്ച സംഘട്ടന സംവിധാനം (Best Stunt Choreography) - കെ ജി എഫ്
മികച്ച തെലുങ്ക് ചിത്രം മഹാനടി
മികച്ച മലയാള ചിത്രം 'സുഡാനി ഫ്രം നിജീരിയ', സംവിധാനം - സകരിയ മുഹമ്മദ്, നിര്‍മ്മാണം- ഇ ഫോര്‍ എന്റര്‍റൈന്‍മെന്റ്
മികച്ച ഹിന്ദി ചിത്രം: അന്ധാധുന്‍
പ്രത്യേക ജൂറി പരാമര്‍ശം (Special Jury Mention) - ശ്രുതി ഹരിഹരന്, ചന്ദ്രചൂട് റായ്, ജോജു ജോര്‍ജ് (ജോസഫ്), സാവിത്രി (സുഡാനി ഫ്രം നിജീരിയ)
ബ്ലൈസ് ജോണി (മലയാളം), അനന്ത് വിജയ് (ഹിന്ദി) എന്നിവര്‍ മികച്ച സിനിമാ നിരൂപകര്‍
മികച്ച സിനിമാ പുസ്തകമായി എസ് ജയചന്ദ്രന് നായരുടെ 'മൗനപ്രാര്‍ത്ഥന പോലെ' തെരഞ്ഞെടുക്കപ്പെട്ടു
ഈ വര്‍ഷത്തെ സിനിമാ സൗഹൃദ സംസ്ഥാനമായി ഉത്തരാഖണ്ഡ് തെരഞ്ഞെടുക്കപ്പെട്ടു