അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മലയാള സിനിമയുടെ അഭിമാനമുയർത്തി കൊണ്ട് സുരഭി ലക്ഷ്‌മി മികച്ച നടിയ്‌ക്കുളള പുരസ്‌കാരം സ്വീകരിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിനാണ് സുരഭി മികച്ച നടിയായത്.
national award, surabhi, mohanlal, akshay kumar

പ്രത്യേക ജൂറി പരാമർശം നേടിയ മോഹൻലാലും അവാർഡ് ഏറ്റു വാങ്ങി.മുന്തിരിവളളികൾ തളിർക്കുമ്പോൾ, പുലി മുരുകൻ, ജനതാ ഗ്യാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പരാമർശം. മികച്ച നടനുളള പുരസ്‌കാരം അക്ഷയ്‌കുമാറും സ്വീകരിച്ചു.റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
national award, surabhi, mohanlal, akshay kumar

നീർജയിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശം നേടിയ സോനം കപൂറും പുരസ്‌കാരം സ്വീകരിച്ചു.
പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥിന് ദാദാസാഹിബ് ഫാൽകെ പുരസ്കാരം സമ്മാനിച്ചു. ജൂറി ചെയർമാനായിരുന്ന സംവിധായകൻ പ്രിയദർശനും ചടങ്ങിൽ പങ്കെടുത്തു.

മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകൻ ദിലീഷ് പോത്തൻ, നിർമാതാവ് ആഷിഖ് അബു, ആദിഷ് പ്രവീൺ (ബാലതാരം), ശ്യാം പുഷ്കരൻ (തിരക്കഥ), ജയദേവൻ (ശബ്ദലേഖനം), പീറ്റർ ഹെയ്ൻ (സംഘട്ടനം), സൗമ്യ സദാനന്ദൻ, ഏബ്രഹാം ജോർജ് (ഹ്രസ്വചിത്രം) തുടങ്ങിയവരും അവാർഡ് ഏറ്റുവാങ്ങി.
national award, surabhi, mohanlal, akshay kumar
national award, surabhi, mohanlal, akshay kumar
national award, surabhi, mohanlal, akshay kumar
national award, surabhi, mohanlal, akshay kumar

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook