/indian-express-malayalam/media/media_files/uploads/2023/10/National-Cinema-Day.jpg)
ദേശീയ ചലച്ചിത്രദിനം പ്രമാണിച്ചാണ് ഈ ഓഫർ
ഒക്ടോബര്‍ 13 വെള്ളിയാഴ്ച ദേശീയ ചലച്ചിത്രദിനമാണ്. ഇതു പ്രമാണിച്ച് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍. കുറഞ്ഞ നിരക്കില്‍ സിനിമ ആസ്വദിക്കാന്‍ സിനിമാപ്രേമികൾക്ക് അവസരം ഒരുക്കുകയാണ് ഇതുവഴിയെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറയുന്നു.
വെള്ളിയാഴ്ച രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപ മാത്രമാണ് മൾട്ടിപ്ലക്സുകൾ ഈടാക്കുക. പിവിആർ ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ2, മൂവി ടൈം തുടങ്ങിയ മൾട്ടിപ്ലക്സ് ശൃംഖലകളിലാണ് ഓഫർ ലഭ്യമാകുക. ഇന്ത്യയിലുടനീളമുള്ള 4,000ലധികം സ്‌ക്രീനുകളില്‍ ഈ ഓഫർ പ്രേക്ഷകർക്ക് ഉപയോഗപ്പെടുത്താനാവും.
‘ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ നിരവധി സിനിമകളാണ് അവിശ്വസനീയമായ വിജയം ആഘോഷിച്ചത്. ഈ വിജയത്തിന് സംഭാവന നല്‍കിയ എല്ലാ സിനിമാ പ്രേമികള്‍ക്കും നന്ദി. ഈ പ്രത്യേക ദിവസത്തില്‍ എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും സിനിമ ആസ്വദിക്കാനായി ഒരുമിച്ച് കൊണ്ടുവരാം," മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ എക്‌സില്‍ കുറിച്ചു.
National Cinema Day is back on October 13th. Join us at over 4000+ screens across India for an incredible cinematic experience, with movie tickets priced at just Rs. 99. It's the perfect day to enjoy your favorite films with friends and family. #NationalCinemaDay2023#13Octoberpic.twitter.com/Pe02t9F8rg
— Multiplex Association Of India (@MAofIndia) September 21, 2023
ടിക്കറ്റ് നിരക്ക് 99 രൂപയാണെങ്കിലും അതിനു പുറമെ ടാക്സ് കൂടി ഉപഭോക്താക്കൾ നൽകേണ്ടി വരും. എങ്കിലും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കുറഞ്ഞ നിരക്കില്‍ സിനിമ ആസ്വദിക്കാൻ സാധിക്കുമെന്നതാണ് ഈ ഓഫറിനെ സവിശേഷമാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.