scorecardresearch

പിറന്നാൾ കേക്കിനു മുന്നിലെ ഹാപ്പി ഗേൾ; ദേശീയ പുരസ്കാരം നേടിയ ഈ നടിയെ മനസ്സിലായോ?

ഗായികയായും ഈ നടി കഴിവു തെളിയിച്ചിട്ടുണ്ട്

പിറന്നാൾ കേക്കിനു മുന്നിലെ ഹാപ്പി ഗേൾ; ദേശീയ പുരസ്കാരം നേടിയ ഈ നടിയെ മനസ്സിലായോ?

‘മഹേഷിന്റെ പ്രതികാരം’ എന്ന് സിനിമയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ നായികയാണ് അപർണ്ണ ബാലമുരളി. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ അപർണ സൂര്യയുടെ നായികയായി എത്തിയ ‘സൂരറൈ പോട്ര്’ എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും അപർണ നേടി.

അപർണയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. പിറന്നാൾ കേക്കിനു മുന്നിൽ സന്തോഷത്തോടെ നിൽക്കുന്ന കുഞ്ഞ് അപർണയെ ആണ് ചിത്രത്തിൽ കാണാനാവുക. സംഗീതജ്ഞനായ കെ.പി. ബാലമുരളിയും അഭിഭാഷകയായ ശോഭയുമാണ് അപർണയുടെ മാതാപിതാക്കൾ.

ഒരു സെക്കന്റ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, ഒരു മുത്തശ്ശി ഗഥ, സർവ്വോപരി പാലാക്കാരൻ, സൺഡേ ഹോളിഡേ, കാമുകി, ബി ടെക്ക്, അള്ള് രാമേന്ദ്രൻ, സർവം താളമയം, ‘സൂരറൈ പോട്ര്’ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ അപർണ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു.

അഭിനയത്തിനൊപ്പം ഗായികയായും കഴിവു തെളിയിച്ച താരമാണ് അപർണ ബാലമുരളി. ‘സൺഡേ ഹോളിഡേ’ എന്ന ചിത്രത്തിലൂടെയായിരുന്നു അപർണ ഗായികയായി അരങ്ങേറ്റം കുറിച്ചത്.

സുന്ദരി ഗാർഡൻസ് ആണ് അപർണയുടെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ ചിത്രം സ്ട്രീമിംഗ് തുടരുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: National award winning actress childhood photo

Best of Express