scorecardresearch
Latest News

‘നിങ്ങളെ കാണാന്‍ വേണ്ടിയാണ് ഞാന്‍ അട്ടപ്പാടിയില്‍ നിന്നു വന്നത് ‘,ലിവര്‍പൂളില്‍ സംഗീത വിരുന്നൊരുക്കി നഞ്ചിയമ്മ

ദേശീയ പുരസ്‌കാരം സ്വീകരിച്ച ശേഷമുളള നഞ്ചിയമ്മയുടെ ആദ്യ സദസായിരുന്നു ലിവര്‍പൂളിലേത്.

Nanjiyamma, Singer, Malayalam movie

ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ലണ്ടനിലെ ആസ്വാദകര്‍ക്കായി സംഗീത വിരുന്നൊരുക്കാന്‍ എത്തിയിരിക്കുകയാണ് നഞ്ചിയമ്മ. ‘ അട്ടപ്പാടിയില്‍ നിന്നു നിങ്ങളെ കാണാനാണ് ഞാന്‍ എത്തിയിരിക്കുന്നത്, അതുകൊണ്ട് നിങ്ങളെല്ലാവരും വരണം’ നഞ്ചിയമ്മ പറയുന്നു. പുരസ്‌കാരം സ്വീകരിച്ച ശേഷമുളള നഞ്ചിയമ്മയുടെ ആദ്യ സദസാണ് ലിവര്‍പൂളിലേത്.

ലിവര്‍പൂള്‍, ലണ്ടന്‍, ബ്രിസ്റ്റോള്‍ എന്നിവടങ്ങളിലാണ് ഷോ നടക്കുന്നത്. പ്രശസ്ത സംഗീത സംഘം ബീറ്റില്‍സിന്റെ പ്രതിമയ്‌ക്കൊപ്പമുളള നഞ്ചിയമ്മയുടെ ചിത്രം ശ്രദ്ധ നേടുന്നുണ്ട്.

വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ മറ്റു ജേതാക്കള്‍ക്കൊപ്പമാണ്‌ നഞ്ചിയമ്മ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌.വലിയ ആരവങ്ങളോടെയാണ് നഞ്ചിയമ്മയെ കാണികള്‍ വേദിയിലേയ്ക്കു എതിരേറ്റത്. നഞ്ചിയമ്മ എന്ന പേരു ഉയര്‍ന്നു കേട്ടപ്പോള്‍ തന്നെ ഏവരും ഏഴുന്നേറ്റു നിന്ന് ആ പ്രതിഭയ്ക്കു ആദരം നല്‍കി.സച്ചി സംവിധാനം ചെയ്ത”അയ്യപ്പനും കോശിയും ” യിലെ “കലക്കാച്ചാ” എന്ന ഗാനമാണ് നഞ്ചിയമ്മയിലെ ഗായികയെ വെളിച്ചത്തിലേക്കു കൊണ്ടുവരുന്നത്.നഞ്ചിയമ്മ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ ആശ പരേഖറിനു, തന്നെ പുരസ്‌കാരത്തിനു അര്‍ഹയാക്കിയ ഗാനം പാടികൊടുക്കുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: National award winner nanjiyamma at liverpool london bristol for concert

Best of Express