ക്യാമറ പണ്ടേ വീക്‌നെസ് ആയിരുന്നു; കുട്ടിക്കാലചിത്രവുമായി താരം

ആദ്യമായി ക്യാമറ കയ്യിൽ കിട്ടിയ സന്തോഷത്തിലാണ് താരം

Surabhi Lakshmi, Surabhi Lakshmi childhood photo, സുരഭി ലക്ഷ്മി, Surabhi Lakshmi video

കുട്ടിക്കാലചിത്രങ്ങളും ഓർമകളുമൊക്കെ ഏവർക്കും പ്രിയപ്പെട്ടതാണ്. തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു വീഡിയോ ആണ് നടി സുരഭി ലക്ഷ്മി ഇപ്പോൾ പങ്കുവയ്ക്കുന്നത്. വർഷങ്ങൾക്കു മുൻപുള്ള ഒരു കല്യാണവീട്ടിലെ ദൃശ്യങ്ങളാണ് വീഡിയോയിൽ. ആദ്യമായി ക്യാമറ കയ്യിൽ കിട്ടിയ സന്തോഷത്തിൽ ഇരിക്കുന്ന കുഞ്ഞ് സുരഭിയേയും വീഡിയോയിൽ കാണാം.

“ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു,” എന്ന ക്യാപ്ഷനോടെയാണ് സുരഭി വീഡിയോ ഷെയർ ചെയ്തത്.

തിയേറ്റർ ആർട്ടിസ്റ്റു കൂടിയായ സുരഭി സിനിമകൾക്കൊപ്പം ഏറെ നാടകങ്ങങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരം സുരഭിക്കായിരുന്നു. നാടകത്തിലെ അഭിനയത്തിന് 2016ൽ മികച്ച നടിയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരവും സുരഭി നേടി.

മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് സുരഭി. മീഡിയാ വൺ ചാനലിൽ പ്രക്ഷേപണം ചെയ്തിരുന്ന എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ പാത്തു എന്ന കഥാപാത്രമാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്.

Read more: പണ്ടൊരു മുക്കുവൻ മുത്തിനുപോയി; ഷീലാമ്മയ്ക്ക് ഒപ്പം ചുവടുവെച്ച് സുരഭി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: National award winner childhood video

Next Story
എടോ തനിക്കെന്നെ കെട്ടാവോ?; നസ്രിയ പ്രൊപ്പോസ് ചെയ്തതോർത്ത് ഫഹദ്Nazriya Nazim, Fahad Fasil, Nazriya Fahad life, Nazriya Fahad relationship, Nazriya Fahad love
The moderation of comments is automated and not cleared manually by malayalam.indianexpress.com