scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

Surabhi Lakshmi Interview: ‘അതിരൻ’​ സിനിമാ അനുഭവങ്ങളെ കുറിച്ച് സുരഭി ലക്ഷ്മി

Surabhi Lakshmi Interview: ‘അതിരന്‍’ അനുഭവങ്ങളെക്കുറിച്ച് സുരഭി ലക്ഷ്മി സംസാരിക്കുന്നു

Surabhi Lakshmi, Surabhi Lakshmi Interview, Athiran, Athiran movie, Athiran movie release, Athiran movie release date, surabhi in Athiran, Fahad Fasil in Athiran, Sai Pallavi, അതിരൻ, അതിരൻ റിലീസ്, സുരഭി ലക്ഷ്മി, ഫഹദ് ഫാസിൽ, സായ് പല്ലവി, അതുൽ കുൽക്കർണി, പ്രകാശ് രാജ്, athiiran release, Athiran movie, athiran movie review, drama movie, athiran review, athiran critics review, athiran movie review, athiran movie audience review, athiran movie public review, sai pallavi, fahadh faasil, atul kulkarni, prakash raj, reni panicker, malayalam movies, malayalam cinema, entertainment, movie review, അതിരൻ റിലീസ്, അതിരൻ റിവ്യൂ, അതിരൻ ഫഹദ് ഫാസിൽ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Surabhi Lakshmi sharing Athiran movie experiences 'അതിരൻ' വിശേഷങ്ങൾ പങ്കുവച്ച് സുരഭി ലക്ഷ്മി

Surabhi Lakshmi Interview: വലിയ ആഘോഷങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ റിലീസിനൊരുങ്ങുകയാണ് നവാഗത സംവിധായകൻ വിവേക് സംവിധാനം ചെയ്യുന്ന ‘അതിരൻ’. ഫഹദ് ഫാസിൽ, സായ് പല്ലവി, പ്രകാശ് രാജ്, അതുൽ കുൽക്കർണി, ശാന്തി കൃഷ്ണ, സുരഭി ലക്ഷ്മി, വിജയ് മേനോൻ, രഞ്ജി പണിക്കർ, സുദേവ് നായർ, ലെന, നന്ദു, ലിയോണ എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ‘അതിരൻ’ നിഗൂഢതകൾ ഏറെയുള്ള ഒരു ത്രില്ലർ ചിത്രമാണ്.

Read More: Fahad Faasil’s ‘Athiran’ Movie Release: നിഗൂഢതകളുടെ ചുരുളഴിക്കാൻ ‘അതിരൻ’ എത്തി

‘അതിരൻ’ തിയേറ്ററുകളിലെത്തുമ്പോൾ ചിത്രത്തിലെ അനുഭവങ്ങൾ ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കു വെയ്ക്കുകയാണ് ദേശീയ അവാർഡ് ജേതാവും അഭിനേത്രിയുമായ സുരഭി ലക്ഷ്മി.

“നാൽപ്പതു വയസ്സിനു മുകളിൽ പ്രായമുള്ള ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. കമലാ ലക്ഷ്മി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തെ കുറിച്ചോ കഥയെ കുറിച്ചോ കൂടുതൽ കാര്യങ്ങളൊന്നും അഭിനയിക്കുമ്പോൾ എനിക്ക് അറിയില്ലായിരുന്നു. സംവിധായകൻ വിവേക് ഒരു ചെറിയ ഔട്ട് ലൈൻ മാത്രമേ പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ, ട്രെയിലറിൽ ഒക്കെ നിങ്ങൾ കണ്ട സസ്പെൻസ് പോലെ തന്നെ ചിത്രത്തിന്റെ കഥയും അധികമൊന്നും പറയാതെ സംവിധായകൻ ഒരു സസ്പെൻസ് നിലനിർത്തിയിരുന്നു.”

കൊടും തണുപ്പും ആദ്യമായി മഴ കാണുന്ന കഥാപാത്രങ്ങളും

ഊട്ടിയിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്, അതും ഡിസംബറിലെ കൊടുംതണുപ്പിൽ. 10 മുതൽ 13 ഡിഗ്രിയൊക്കെയായിരുന്നു അവിടെ തണുപ്പ്. ആ തണുപ്പിൽ സാരിയൊക്കെ ഉടുത്തുള്ള അഭിനയം ഒരനുഭവമായിരുന്നു. പലപ്പോഴും സഹിക്കാൻ പറ്റാത്ത രീതിയിൽ തണുപ്പുണ്ടായിരുന്നു. തണുപ്പ് 10 ഡിഗ്രിയുള്ള സമയത്ത് മഴയിൽ ചിത്രീകരിക്കേണ്ട ഒരു സ്വീകൻസ് ഉണ്ടായിരുന്നു. കൃത്രിമമായി മഴ പെയ്യിക്കാനായി വണ്ടിയിൽ നിറച്ചത് ചൂട് വെള്ളമായിരുന്നു. വെള്ളം ഞങ്ങളുടെ മേലേക്ക് പമ്പ് ചെയ്യുമ്പോഴും അത് തണുത്തുറഞ്ഞിട്ടുണ്ടാവും. ഐസ്ക്യൂബ് വന്ന് വീഴുന്ന പോലെയുള്ള അനുഭവമായിരുന്നു അത്. തമാശ എന്താണെന്നു വെച്ചാൽ, ഒരുപാട് നാളുകൾക്ക് ശേഷം മഴ വരുമ്പോൾ അത് ആസ്വദിച്ച് കൊള്ളുന്ന സീനാണ് ചിത്രീകരിക്കേണ്ടിയിരുന്നത്.

ആദ്യ സീനിന് ക്ലാപ്പടിച്ച് സായ് പല്ലവി

ചിത്രത്തിലെ ആദ്യ സീനിൽ അഭിനയിക്കുന്നത് ഞാനും ക്ലാപ്പടിച്ചത് സായ് പല്ലവിയുമായിരുന്നു. സീൻ കഴിഞ്ഞപ്പോൾ സായി വന്ന് അഭിനന്ദിക്കുകയൊക്കെ ചെയ്തു. മലയാളത്തിലൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും സായിയെ ഒരു തമിഴ് താരം എന്ന രീതിയിലായിരുന്നു ഞാൻ കണ്ടിരുന്നത്. അത്രയ്ക്ക് സംസാരിക്കുകയൊന്നുമുണ്ടാവില്ലെന്നു കരുതി. എന്നാൽ സായി നല്ല ഫ്രണ്ട്‌ലിയായിരുന്നു. എനിക്കും സായിക്കും കുറേ കോമ്പിനേഷൻ സീനുകളുണ്ട് ചിത്രത്തിൽ.

ലൊക്കേഷനിൽ ഞങ്ങളെല്ലാം തണുത്തു വിറച്ചപ്പോഴും സായിക്ക് വലിയ കുഴപ്പമൊന്നുമില്ലായിരുന്നു, ജോര്‍ജ്ജിയയിൽ പഠിച്ചത് കൊണ്ടും ആ അന്തരീക്ഷത്തിൽ ജീവിച്ചതു കൊണ്ടും സായിക്ക് മാനേജ് ചെയ്യാൻ ബുദ്ധിമുട്ടില്ലായിരുന്നു.

കഥാപാത്രത്തെ കുറിച്ച് ഫഹദിന് ഒരു സംശയവുമില്ല

ഫഹദിനെ മുൻപ് കണ്ട് പരിചയം ഉണ്ടെങ്കിലും ഒന്നിച്ച് അഭിനയിക്കുന്നത് ഇതാദ്യമായാണ്. നല്ല ഫ്രണ്ട്‌ലിയാണ് ഫഹദും. കഥയും കഥാപാത്രത്തെയുമെല്ലാം നന്നായി മനസ്സിലാക്കി എന്താണ് ചെയ്യേണ്ടത് എന്നുള്ള കൃത്യമായ ധാരണകളോടെയാണ് ഫഹദ് അഭിനയിക്കുന്നത്. കഥാപാത്രത്തെ കുറിച്ച് ഫഹദിന് ഒരു സംശയവുമില്ല! നന്നായി പ്രിപ്പയർ ചെയ്താണ് ഫഹദ് വന്ന് അഭിനയിക്കുന്നത്.

Read more: Fahad Faasil Sai Pallavi starrer ‘Athiran’ Movie Review: ‘അതിരന്‍’ റിവ്യൂ: ചുരുളഴിയുമ്പോള്‍ ബാക്കിയാവുന്നത്

പരിചയസമ്പന്നരായ താരങ്ങൾ നിറയുന്ന ‘അതിരൻ’

നല്ല അനുഭവപരിചയമുള്ള അഭിനേതാക്കളാണ് ‘അതിരനി’ൽ നിറയെ. ഫഹദ് ആണേലും പ്രകാശ് രാജ് സാർ ആയാലും അതുൽ കുൽക്കർണ്ണിയായാലും തുടങ്ങി ചിത്രത്തിലെ ഓരോ അഭിനേതാക്കളും അവരുടെ പ്രതിഭ തെളിയിച്ചവരാണ്. എല്ലാവരും കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന ആളുകൾ. അവരുടെയൊക്കെ കൂടെ സ്ക്രീൻ പങ്കിടാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.

നല്ല അച്ചടക്കമുള്ള ലൊക്കേഷൻ ആയിരുന്നു ‘അതിരന്റേത്’- കരിയറിൽ ആദ്യമായിട്ടാണ് ഇത്രയും അച്ചടക്കമുള്ള ഒരു ലൊക്കേഷൻ കാണുന്നത്. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ സംസാരിക്കുകയൊക്കെ ചെയ്യുന്നുണ്ടെങ്കിലും ആകെ ഒരു ശാന്തത ഉണ്ടായിരുന്നു ലൊക്കേഷനിൽ. ഒരു ബംഗ്ലാവിന് അകത്തായിരുന്നു ഷൂട്ടിംഗ്. അതിനകത്ത് അണിയറപ്രവർത്തകരും അഭിനേതാക്കളും മാത്രം.

ടീം വർക്കാണ് ‘അതിരൻ’

നല്ല രീതിയിൽ കഠിനാധ്വാനം ചെയ്താണ് സംവിധായകൻ ചിത്രമൊരുക്കിയിരിക്കുന്നത്. ക്യാമറ, പശ്ചാത്തല സംഗീതമൊക്കെ ഇംപ്രസീവ് ആയി എനിക്ക് തോന്നി. . നായികയും നായകനും കഴിഞ്ഞാൽ പിന്നെ മെയിൻ റോൾ ബാക്ക് ഗ്രൗണ്ട് സ്കോറിനാണെന്നു പറയാം. ‘രാക്ഷസൻ’ സിനിമയുടെ ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തത് ജിബ്രാൻ ആണ് ഇതിനും പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്.

Image may contain: 1 person, text

Surabhi Lakshmi Interview: ‘മേരാ നാം ഷാജി’യാണ് സുരഭിയുടെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്ര പെട്ടെന്ന് ഒരു ഷൂട്ടിംഗ് കഴിഞ്ഞ് ഞാൻ വീട്ടിലെത്തുന്നതെന്നാണ് ‘മേരാ നാം ഷാജി’യിലെ അഭിനയത്തെ കുറിച്ച് സുരഭി പറയുന്നത്.

“ഞാനാകെ 40 മിനിറ്റാണ് ‘മേരാ നാം ഷാജി’യ്ക്ക് വേണ്ടി അഭിനയിച്ചത്. ആറു മണിക്ക് വീട്ടിൽ നിന്നു പോയി ഏഴു മണിയ്ക്ക് വീട്ടിലെത്തി. ആദ്യമായാണ് ഒരു സിനിമ ഇത്ര പെട്ടെന്ന് ഷൂട്ടിംഗ് കഴിഞ്ഞ് പോരുന്നത്. വിനോദ് ഇല്ലംപ്പള്ളിയായിരുന്നു ചിത്രത്തിന്റെ ക്യാമറമാൻ. ഇന്റീരിയറിൽ ലൈറ്റ് ചെയ്യുന്ന സമയം കൊണ്ട് അദ്ദേഹം എക്സ്റ്റീരിയർ സീനുകൾ എടുക്കും. എക്സ്റ്റീരിയർ ലൈറ്റ് ചെയ്യുന്ന സമയം കൊണ്ട് ഇന്റീരിയർ സീനുകൾ ചിത്രീകരിക്കും, അത്രയ്ക്ക് വേഗത്തിലായിരുന്നു ഷൂട്ട്. സിനിമ കണ്ടിട്ട് കുറേപേർ വിളിച്ചു, പുരുഷന്മാരാണ് കൂടുതലും വിളിച്ചത്, സിനിമ കണ്ടപ്പോൾ ഭാര്യയെ ഓർമ വന്നു എന്നു പറഞ്ഞു.” (ചിരിക്കുന്നു)

‘ഉൾട്ട’, ‘ഒന്നൊന്നര പ്രണയകഥ’, ഇന്ദ്രൻസിനൊപ്പം അഭിനയിക്കുന്ന ‘പൊരിവെയിൽ’, സൗബിൻ സാഹിറിനൊപ്പം പ്രധാന കഥാപാത്രമായെത്തുന്ന ‘അരക്കള്ളൻ മുക്കാൽ കള്ളൻ’​ എന്നിവയാണ് സുരഭിയുടെ പുതിയ സിനിമകൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: National award winner actress surabhi lakshmi interview