scorecardresearch

ഡോക്യുമെന്ററി സംവിധായകൻ ജ്യോതി പ്രകാശ് അന്തരിച്ചു

ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് ജ്യോതി പ്രകാശ്

ഡോക്യുമെന്ററി സംവിധായകൻ ജ്യോതി പ്രകാശ് അന്തരിച്ചു

പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ജ്യോതി പ്രകാശ് അന്തരിച്ചു. 60 വയസ്സായിരുന്നു. കാൻസർ ബാധിതനായ ജ്യോതി പ്രകാശ് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. ഗീതയാണ് ഭാര്യ. ആദിത്യൻ, ചന്ദ് പ്രകാശ് എന്നിവർ മക്കളാണ്.

ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് ജ്യോതി പ്രകാശ്. ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ അവലംബിച്ച് ഒരുക്കിയ ‘ഇതിഹാസത്തിലെ ഖസാക്ക്’ എന്ന ഡോക്യുമെന്ററിയ്ക്കാണ് ദേശീയ പുരസ്കാരം ലഭിച്ചത്. ആത്മൻ, എ എസ് വരകൾക്കുമപ്പുറം, സി എച്ച് നവോത്ഥാനത്തിന്റെ ഹരിതാക്ഷരി തുടങ്ങിയ ഡോക്യുമെന്ററികളും ഏറെ ശ്രദ്ധ നേടിയവയാണ്.

മൂന്നാമത്തെ കീമോയ്ക്ക് ശേഷം ജ്യോതി അതിവേഗം ഓടുകയായിരുന്നു. വരയ്ക്കാതെപോയ പെയിന്റിങ്ങുകൾ ചാലിച്ചു ചേർത്തു . എഴുതാതെപോയ…

Posted by Manoj Kumar K on Sunday, April 11, 2021

നല്ലൊരു കലാകാരനും കവിയും കൂടിയായിരുന്നു ജ്യോതി പ്രകാശ്. സംവിധായകൻ എ ടി അബുവിന്റെ ധ്വനി എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് ജ്യോതി പ്രകാശ് കരിയർ ആരംഭിച്ചത്. കച്ചവടസിനിമയുടെ വഴി പിൻതുടരാതെ പിന്നീട് ജ്യോതി പ്രകാശ് ഡോക്യുമെന്ററി സിനിമകളിലേക്ക് ശ്രദ്ധയൂന്നുകയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: National and state award winning documentary filmmaker jyothi prakash passes away