മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ദർശന രാജേന്ദ്രൻ. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത് മറ്റൊരു താരമായ നസ്രിയയാണ്. ‘ഐ ലവ് യു മൈ അമേസ്, ഞാനടക്കമുള്ള ഫാൻസിനു വേണ്ടി ഇന്ന് നീയൊരു പാട്ടു പാടി പോസ്റ്റ് ചെയ്യണം’ എന്നാണു പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് നസ്രിയ ദർശനയോടു ആവശ്യപെട്ടിരിക്കുന്നത്. നസ്രിയയുടെ ആശംസക്ക് ദർശന നന്ദിയും അറിയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ഇരുവരുടെയും രസകരമായ സംഭാഷണം നടന്നത്.
‘ജോൺ പോൾ വാതിൽ തുറക്കുന്നു’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ ദർശന രാജേന്ദ്രൻ, ‘മായാനദി,’ ‘വൈറസ്,’ ‘സീ യു സോൺ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. വിനീത് ശ്രീനിവാസൻ-പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയ’ത്തിലൂടെ നായികയായി. ചിത്രത്തിലെ ഏറെ പ്രശസ്തമായ ‘ദർശന’ എന്ന ഗാനം ഹിഷാം അബ്ദുൽ വഹാബിനൊപ്പം ആലപിച്ചതും ദർശനയാണ്. സിനിമ, സംഗീതം കൂടാതെ തിയേറ്ററിലും സജീവമായ ദർശനയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ രാജീവ് രവിയുടെ ‘തുറമുഖ’മാണ്. പൂർണിമ ഇന്ദ്രജിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളെയാണ് ദർശന ചിത്രത്തിൽ വേഷമിടുന്നത്.
Read Here: Vaashi Movie Review: വാശിയോടെ ടൊവിനോയും കീർത്തിയും, ‘വാശി’ തിയേറ്ററുകളിൽ