നസ്റുദ്ദീൻ ഷാ ആശുപത്രിയിലാണെന്ന തരത്തിലുള്ള വാർത്തകൾ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇർഫാൻ ഖാന്റെയും ഋഷി കപൂറിന്റെയും അപ്രതീക്ഷിത വേർപാടിനു പിന്നാലെ ഇത്തരം വാർത്തകൾ വരുന്നത് ഏവരെയും അസ്വസ്ഥരാക്കുകയാണ്. താൻ സുഖമായിരിക്കുന്നുവെന്നും ലോക്ക്‌ഡൗൺ വീക്ഷിച്ചുകൊണ്ട് വീട്ടിലിരിക്കുകയാണെന്നും വ്യക്തമാക്കികൊണ്ട്, അഭ്യൂഹങ്ങൾ തള്ളി രംഗത്തുവന്നിരിക്കുകയാണ് നസ്റുദ്ദീൻ ഷാ.

ജനങ്ങൾ തന്റെ ആരോഗ്യകാര്യത്തിൽ കാണിക്കുന്ന ജാഗ്രതയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നസ്റുദ്ദീൻ ഷായുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. താൻ ആരോഗ്യവാനായിരിക്കുന്നുവെന്നും ആശുപത്രിയിലാണെന്ന വാർത്തകളിൽ കഴമ്പില്ലെന്നും താരം വ്യക്തമാക്കുന്നു. ലോക്ക്‌ഡൗൺ നിരീക്ഷിച്ചുകൊണ്ട് താൻ വീട്ടിലിരിക്കുകയാണെന്നും അത്തരം അഭ്യൂഹങ്ങളൊന്നും വിശ്വസിക്കേണ്ടതില്ലെന്നും നസ്റുദ്ദീൻ ഷാ പറയുന്നു.

താരത്തിന്റെ മകൻ വിവാൻ ഷായും അച്ഛന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരുന്നു.

Read more: ശോഭ എന്ന അതിഗൂഢ സുസ്മിതക്കാരി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook