scorecardresearch

പിറന്നാള്‍ ആശംസിച്ച താരങ്ങള്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

മിന്നും തിളക്കത്തോടെ താരങ്ങളും ആശംസകളുമായി സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞു. പിറന്നാൾ ദിനത്തിൽ തന്നെ ആശംസകൾക്കെല്ലാം മറുപടി നൽകാൻ സമയം കണ്ടെത്തി, ഔപചാരികത കാത്തുസൂക്ഷിക്കാൻ മോദിയും മറന്നില്ല

മിന്നും തിളക്കത്തോടെ താരങ്ങളും ആശംസകളുമായി സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞു. പിറന്നാൾ ദിനത്തിൽ തന്നെ ആശംസകൾക്കെല്ലാം മറുപടി നൽകാൻ സമയം കണ്ടെത്തി, ഔപചാരികത കാത്തുസൂക്ഷിക്കാൻ മോദിയും മറന്നില്ല

author-image
WebDesk
New Update
പിറന്നാള്‍ ആശംസിച്ച താരങ്ങള്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 68-ാം പിറന്നാൾ ആഘോഷങ്ങൾക്കായിരുന്നു ഇന്നലെ രാജ്യം സാക്ഷിയായത്. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രമുഖരുടെ ആശംസാപ്രവാഹം കൊണ്ട് സമ്പന്നമായൊരു പിറന്നാൾ ആഷോഷം. സ്വന്തം ലോക്സഭാ മണ്ഡലമായ വാരണാസിയിലെ സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു മോദിയുടെ ജന്മദിനാഘോഷം.

Advertisment

568 കിലോയുടെ ഭീമൻ ലഡു മുറിച്ച് വിതരണം ചെയ്താണ് മന്ത്രിമാരായ മുഖ്താർ അബ്ബാസ് നഖ്‌വിയും പ്രകാശ് ജാവേദ്കറും മോദിയുടെ ജന്മദിനം ആഘോഷിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവരും മോദിക്ക് പിറന്നാൾ ആശംസകൾ നേർന്നു.

ബോളിവുഡിലെ പ്രമുഖ താരങ്ങളോടെല്ലാം സൗഹൃദം സൂക്ഷിക്കുന്ന പ്രധാനമന്ത്രിക്കുള്ള ആശംസകളുമായി മിന്നും തിളക്കത്തോടെ താരങ്ങളും ആശംസകളുമായി സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞു. പ്രധാനമന്ത്രിക്ക് ആശംസകൾ നേരാൻ മലയാളസിനിമയുടെ സ്വന്തം മഹാനടൻ മോഹൻലാലും മറന്നില്ല. "നല്ല ആരോഗ്യത്തിനും ജോലികള്‍ ചെയ്തു തീര്‍ക്കാനുള്ള ഊര്‍ജവും ഉണ്ടാകട്ടെ" എന്നായിരുന്നു മോഹൻലാലിന്റെ മോദിക്കുള്ള ട്വിറ്റർ സന്ദേശം.

പിറന്നാൾ ദിനത്തിൽ തന്നെ ആശംസകൾക്കെല്ലാം മറുപടി നൽകാൻ സമയം കണ്ടെത്തി, ഔപചാരികത കാത്തു സൂക്ഷിക്കാൻ മോദിയും മറന്നില്ല. പിറന്നാൾ ആശംസിച്ച മോഹൻലാൽ അടക്കമുള്ള പ്രമുഖർക്കെല്ലാം മോദി നന്ദി അറിയിക്കുകയും ചെയ്തു. അമിതാഭ് ബച്ചൻ, കരൺ ജോഹർ, വിവേക് ഒബ്റോയ്, അനിൽ കപൂർ, ശങ്കർ മഹാദേവൻ, കൈലാഷ് ഖേർ, ലതാ മങ്കേഷ്കർ, ഷേഖർ കപൂർ, മധുർ ഭണ്ഡാർക്കർ, അനുപം ഖേർ, റിഷി കപൂർ, മാധുരി ദീക്ഷിത്, അക്ഷയ് കുമാർ തുടങ്ങി ഒരു നീണ്ട താരനിര തന്നെ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് മുന്നോട്ട് വന്നിരുന്നു. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തോട് ആദരവും മോദി ഭരണപരിഷ്കാരങ്ങൾക്ക് പിന്തുണയും പ്രഖ്യാപിക്കാൻ എപ്പോഴും തയ്യാറായി മുന്നോട്ട് വരുന്ന താരങ്ങളാണ് ഇവരെന്നതും ശ്രദ്ധേയമാണ്.

Advertisment

അമിതാഭ് ബച്ചൻ

കരൺ ജോഹർ

വിവേക് ഒബ്റോയ്

അനിൽ കപൂർ

ശങ്കർ മഹാദേവൻ

കൈലാഷ് ഖേർ

ലതാ മങ്കേഷ്കർ

ഷേഖർ കപൂർ

മധുർ ഭണ്ഡര്‍ക്കര്‍


Wishing a very Happy Birthday to Hon. PM @narendramodi Ji. May Lord Ganesha bless u with great health and stronger determination to serve the nation and continue to take it to greater heights of success.

Lata Mangeshkar Karan Johar Akshay Kumar Prime Minister Of India Madhuri Dixit Narendra Modi Mohanlal Birthday Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: